യു എസ്: കപ്പല്‍ ഇടിച്ച് ബാൾട്ടിമോർ നഗരത്തിലെ 2.57 കിലോമീറ്റർ നീളമുള്ള പാലം തകർന്നതോടെ കാണാതായ ആറ് തൊഴിലാളികള്‍ മരിച്ചിട്ടുണ്ടാകുമെന്ന് അനുമാനി ക്കുന്നതായി യുഎസ് അധികൃതർ. തൊഴിലാളികൾക്കായുള്ള തിരച്ചിൽ താൽക്കാലിക മായി നിർത്തിവെച്ചിരിക്കുകയാണ്.

കപ്പൽ ഇപ്പോൾ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയി ലാണ്. ഏകദേശം 3 കിലോമീറ്റർ നീളം വരുന്ന പ്രധാന ഹൈവേയുടെ ഭാഗമായി രുന്നു ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ്.
തകർച്ചയെ തുടർന്ന് എട്ട് പേർ പട്ടാപ്‌സ്‌കോ നദിയിലേക്ക് വീണതായും മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. എന്നാൽ അപകടത്തിൽ ഉൾപ്പെട്ടവരുടെ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല. ഇതുവരെ രണ്ടുപേരെ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ 1.30 ന് (യുഎസ് പ്രാദേശിക സമയം) ആണ് 22 ഇന്ത്യൻ ജീവനക്കാരുമായി യാത്ര തിരിച്ച ചരക്കു കപ്പൽ അപകടത്തിൽപ്പെട്ട് പാലത്തിൽ ഇടിയ്ക്കുന്നത്. കണ്ടെയ്‌നർ കപ്പലിലെ രണ്ട് പൈലറ്റുമാർ ഉൾപ്പെടെയുള്ള ഇന്ത്യൻ ക്രൂ അംഗങ്ങൾ സുരക്ഷിതരാണ്. കൂട്ടിയിടിക്കുന്നതിന് മുമ്പ് കപ്പലിലുണ്ടായ വൈദ്യുതി തകരാറിനെക്കുറിച്ച് അവർ അധികൃതരെ അറിയിച്ചിരുന്നു.