Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി ബംഗ്ലാദേശ്; രാജ്യം വിട്ടതിന് ശേഷമുള്ള ആദ്യ കേസ്


ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്ക് ബംഗ്ലാദേശ് താല്‍ക്കാലിക ഭരണകൂടം. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോ ഭത്തിനിടെ പലചരക്കുകട ഉടമയായ അബു സെയ്ദ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവ ത്തിലാണ് ഹസീനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഹസീനയെക്കൂടാതെ അവാമി ലീഗ് ജനറല്‍ സെക്രട്ടറി ഉബൈദുല്‍ ഖാദര്‍, മുന്‍ ആഭ്യന്തര മന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, മുന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ചൗധരി അബ്ദുല്ല അല്‍ മാമൂന്‍ എന്നിവരുള്‍പ്പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍.

അബു സെയ്ദിന്റെ സുഹൃത്ത് അമീര്‍ ഹംസ ഷട്ടീല്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്. ധാക്കയിലെ മുഹമ്മദ്പുരില്‍ ജൂലൈ 19 ന് നടന്ന വെടിവെപ്പിലാണ് അബു സയീദ് കൊല്ലപ്പെട്ടത്. ഹസീന രാജ്യം വിട്ടതിന് ശേഷം അവര്‍ക്കെതിരെ ചുമത്തുന്ന ആദ്യത്തെ കേസാണിത്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജിക്ക് പിന്നാലെ ഓഗസ്റ്റ് അഞ്ചിനാണ് ഹസീന രാജ്യം വിട്ടത്. പിന്നാലെ നൊബേല്‍ പുരസ്‌കാര ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തില്‍ ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാര്‍ ചുമതലയേറ്റു.

സര്‍ക്കാര്‍ ജോലിയില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങള്‍ക്കേര്‍പ്പെടു ത്തിയ സംവരണം ബംഗ്ലാദേശില്‍ വന്‍ ഭരണവിരുദ്ധ പ്രക്ഷോഭത്തിലേക്ക് വഴിമാറു കയായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണത്തിനെതിരെ വിദ്യാര്‍ഥി കള്‍ തെരുവിലിറങ്ങി. പിന്നിട് അത് മൂന്നൂറിലേറെ ആളുകളുടെ ജീവനെടുത്ത വന്‍ കലാപമായി മാറുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് രാജിവെച്ച ഷെയ്ഖ് ഹസീന അന്നുതന്നെ രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.


Read Previous

‘മോദാനിയുടെ എഫ്.ഡി.ഐ നയം: ഭയം, വഞ്ചന, ഭീഷണി’; ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തലില്‍ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ്

Read Next

ആക്രമണ റിപ്പോര്‍ട്ട്: മന്ത്രിമാര്‍ക്കും ഉന്നത സൈനികോദ്യോഗസ്ഥര്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തി ഇസ്രയേല്‍; പൗരന്‍മാര്‍ക്കും ജാഗ്രതാ നിര്‍ദേശം; വിവിധ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ സര്‍വീസ് നിര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »