Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്


ന്യൂഡൽഹി: ഇന്ത്യ അടക്കം അഞ്ചിടങ്ങളിലെ അംബാസിഡർമാരെ തിരിച്ചുവിളിച്ച് ബംഗ്ലാദേശ്. ഇന്ത്യ, ഓസ്‌ട്രേലിയ, ബെൽജിയം, പോർച്ചുഗൽ, ഐക്യരാഷ്‌ട്രസഭ എന്നിവിടങ്ങളിൽ നിന്ന് നിയമിക്കപ്പെട്ട അംബാസിഡർമാരെയാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ധാക്കയിലേക്ക് തിരിച്ചുവിളിച്ചത്. തങ്ങളുടെ ഉത്തര വാദിത്വങ്ങള്‍ ഉടന്‍ കൈമാറി രാജ്യത്തേക്ക് മടങ്ങണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു.

ബ്രിട്ടനിലെ ഹൈക്കമ്മിഷണർ സയീദ മുന തസ്‌നീമിനെ തിരിച്ചുവിളിച്ചതിന് പിന്നാലെയാണ് ബംഗ്ലാദേശിന്‍റെ പുതിയ നടപടി. ഈ വർഷം ജൂലൈയിൽ ബംഗ്ലാദേ ശിൽ സംവരണത്തിനെതിരായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ വലിയ അട്ടിമറിയാണ് നടന്നത്. പ്രക്ഷോഭത്തില്‍ 700ല്‍ അധികം പേർക്ക് ജീവൻ നഷ്‌ടമായി. അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഓഗസ്റ്റ് 5ന് സ്ഥാനം രാജിവച്ച് ഇന്ത്യയിൽ അഭയം പ്രാപിച്ചത്.

ഇതിന് പിന്നാലെ നിലവില്‍ വന്ന മുഹമ്മദ് യൂനുസിന്‍റെ ഇടക്കാല സര്‍ക്കാരാണ് ബംഗ്ലാദേശില്‍ ഭരണം നിര്‍വഹിക്കുന്നത്. അതേസമയം ഷെയ്ഖ് ഹസീന സ്ഥാനമൊഴി ഞ്ഞതിനെ തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കാര്യമായ വെല്ലുവിളി കൾ നേരിടുന്നുണ്ട്. വ്യാപാരം, സുരക്ഷ തുടങ്ങിയ നിരവധി മേഖലകളിലെ ഷെയ്ഖ് ഹസീനയുടെ കാലത്ത് മികച്ച സഹകരണം പുലര്‍ത്തിയിരുന്നു.


Read Previous

ഗാസ, ലെബനന്‍, മ്യാന്‍മര്‍, സുഡാന്‍, യുക്രെയ്‌ന്‍ തുടങ്ങിയ രാജ്യങ്ങളിലെ അസ്വസ്ഥമായ ഈ ഘട്ടത്തില്‍ മഹാത്മാഗാന്ധിയുടെ സന്ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്; മാനവരാശിക്ക് ലഭിച്ച ഏറ്റവും കരുത്തുറ്റ ആയുധം അഹിംസയെന്ന് ഗാന്ധിജി വിശ്വസിച്ചു; ഐക്യരാഷ്‌ട്രസഭ മേധാവി അന്‍റോണിയോ ഗുട്ടെറെസ്

Read Next

“തങ്ങളുടെ മണ്ണില്‍ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഇസ്രായേല്‍”, യുഎൻ മേധാവിക്ക് എന്തുകൊണ്ട് വിലക്കേര്‍പ്പെടുത്തി?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »