Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യ വിരുദ്ധ നിലപാട്: ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി അതൃപ്തിയറിയിച്ചു; ധാക്കയിലെ വിസാ കേന്ദ്രം അടച്ചു


ന്യൂഡല്‍ഹി: ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് നേരെയുള്ള സുരക്ഷാ ഭീഷണിയുടെ പശ്ചാത്ത ലത്തില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷണര്‍ മുഹമ്മദ് റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ബംഗ്ലാദേശിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളില്‍ ശക്തമായ മുന്നറിയിപ്പും നല്‍കി.

ഇന്ത്യന്‍ ഹൈക്കമ്മിഷനെതിരെ ചില ബംഗ്ലാദേശി വിഘടനവാദി സംഘടനകള്‍ ഭീഷണി മുഴക്കിയ തിലെ ആശങ്ക വിദേശകാര്യ മന്ത്രാലയം ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ ധരിപ്പിച്ചു. ഇന്ത്യയുടെ ശത്രുക്ക ള്‍ക്കൊപ്പം നില്‍ക്കുമെന്നും ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ വേര്‍പെടുത്താന്‍ സഹായിക്കുമെന്നു മുള്ള ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി നേതാവിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതി ഷേധം അറിയിച്ചു.

ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കുകയോ തെളിവുകള്‍ ഇന്ത്യയുമായി പങ്കുവയ്ക്കുകയോ ചെയ്തിരുന്നില്ല. ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിലെ ആശങ്ക കളും ഹമീദുള്ളയെ അറിയിച്ചതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനിടെ ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലുള്ള വിസാ അപേക്ഷ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്ത്യ താല്‍കാലികമായി നിറുത്തി വച്ചു. ചില ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് നടപടി. ബംഗ്ലാദേശിലുടനീളം ഇന്ത്യയുടെ 16 വിസാ അപേക്ഷാ കേന്ദ്രങ്ങളാണുള്ളത്.


Read Previous

തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ വോട്ട് പരീക്ഷണം എട്ട് നിലയില്‍ പൊട്ടി; സുരേഷ് ഗോപി വെറുപ്പിച്ചു: വിലയിരുത്തലുമായി ബിജെപി

Read Next

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »