Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സത്യജിത് റായിയുടെ തറവാട് വീട് പൊളിക്കാനുള്ള ബംഗ്ലാദേശ് നീക്കം; ഇടപെട്ട് ഇന്ത്യ, പുനരുദ്ധാരണത്തിന് സഹായം വാഗ്‌ദാനം ചെയ്‌ത് വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ ധാക്കയിലെ തറവാട് വീട് പൊളി ക്കുന്നതിൽ ഇടപെട്ട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വീട് പൊളിച്ചുമാറ്റാനുള്ള തീരുമാനം പുന പരിശോധിക്കണമെന്ന് ഇന്ത്യ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടു. ചരിത്രമുറങ്ങുന്ന വീട് സംരക്ഷിക്കാൻ സഹായ വാഗ്‌ദാനവും നൽകി.

വിഖ്യാത ചലച്ചിത്രകാരൻ്റെ തറവാട് വീട് പൊളിക്കുന്ന ബംഗ്ലാദേശിന്‍റെ നടപടി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയാണ് എക്‌സിലൂടെ ജനശ്രദ്ധയിലെത്തിച്ചത്. ഈ കെട്ടിടം പൊളിക്കാനുള്ള നീക്കത്തെ ‘അഗാധമായ ഖേദം’ എന്നാണ് അവര്‍ പറഞ്ഞത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെടണമെന്നും മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. ഇതോടെ വിഷയം ഏറെ ചര്‍ച്ചയാവുകയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെടുകയുമായിരുന്നു.

ധാക്കയിലെ മൈമെൻസിങ്ങിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ വീട് സത്യജിത് റേയുടെ മുത്തച്ഛനും പ്രശസ്‌ത സാഹിത്യകാരനുമായ ഉപേന്ദ്ര കിഷോര്‍ റായ്‌ ചൗധരിയുടെതായിരുന്നു. ഈ കെട്ടിടം ഇരു രാജ്യങ്ങളുടെയും പൊതു സംസ്‌കാരത്തെ പ്രതീകപ്പെടുത്തുന്ന ഒരു മ്യൂസിയമാക്കി മാറ്റാൻ വേണ്ട സഹായം നല്‍കാമെന്നും ഇന്ത്യ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. നിലവിൽ ബംഗ്ലാദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിഞ്ഞ് വീഴാറായ അവസ്ഥയിലാണുള്ളത്.

“ബംഗ്ലാ സാംസ്‌കാരിക നവോത്ഥാനത്തെ പ്രതീകപ്പെടുത്തുന്ന കെട്ടിടത്തിന്‍റെ പ്രാധാന്യം കണക്കിലെ ടുക്കുമ്പോള്‍, അതു പൊളിച്ചുമാറ്റാനുള്ള തീരുമാനം പുനപരിശോധിക്കുകയും ഇന്ത്യയുടെയും ബംഗ്ലാദേ ശിന്‍റെയും പങ്കിട്ട സംസ്‌കാരത്തിന്‍റെ പ്രതീകമായും സാഹിത്യ മ്യൂസിയമായും അതിന്‍റെ അറ്റകുറ്റപ്പണി കൾക്കും പുനർനിർമ്മാണത്തിനുമുള്ള സാധ്യതകള്‍ പരിശോധിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം. ഇതിനായുള്ള സഹകരണം നല്‍കാന്‍ ഇന്ത്യ സന്നദ്ധമായിരിക്കും” വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന യിൽ പറഞ്ഞു.

സത്യജിത്ത് റായ് ഇന്ത്യൻ സിനിമയുടെ അഭിമാനം

ഇന്ത്യൻ സിനിമയെ ലോക സിനിമയുമായി ബന്ധിപ്പിക്കുക എന്ന വലിയ ദൗത്യമാണ് സത്യജിത് റായ് 1955കളിൽ തെരഞ്ഞെടുത്തത്. ഒടുവിൽ ലോക സിനിമകളുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യൻ സിനിമ മാറി. ‘റായിയുടെ സിനിമ കാണാതിരിക്കുകയെന്നാൽ, സൂര്യനെയോ ചന്ദ്രനെയോ കാണാതെ ലോകത്തു നിലനിൽക്കുകയെന്നാണ് അർഥം’ എന്ന അകിര കുറസോവയുടെ വാക്കുകൾ വ്യക്തമാക്കുന്നതും അതുതന്നെ.

ബംഗാളിൻ്റെ മണ്ണിനെയും മനുഷ്യനെയും കലയോട് ചേർത്തുവച്ച് ഒരുക്കിയ മുപ്പത്തിയഞ്ചിലധികം സിനിമകൾ, അതിലുമേറെ ബഹുമതികൾ… ഒരുപക്ഷേ, ഇത്രയേറെ പുസ്‌തകങ്ങൾ രചിച്ചതും രചിക്ക പ്പെട്ടതുമായ മറ്റൊരു ചലച്ചിത്രകാരൻ ഇവിടെയുണ്ടായിക്കാണില്ല.


Read Previous

വകതിരിവ് എന്നൊന്നുണ്ട്, ഇത് ട്യൂട്ടോറിയലില്‍ പഠിക്കാനാവില്ല

Read Next

ഈ മാസം 20 ന് ശേഷം ഇനി മടക്കം: ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ന്റെ തകരാര്‍ പരിഹരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »