Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ


ആന്റിഗ്വ: സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഔള്‍ റൗണ്ട് പ്രകടനവുമായി വമ്പന്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ. 50 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 196 വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശ് നിരയില്‍ ക്യാപ്റ്റന്‍ ഷാന്റോ (40) മാത്രമാണ് തിളങ്ങിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ബംഗ്ലാദേശിനെ അത് മുതലെടുക്കാന്‍ സമ്മതിക്കാതെ ഇന്ത്യ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു.

സ്‌കോര്‍ 35 നില്‍ക്കെ ലിറ്റണ്‍ ദാസിനെ വീഴ്ത്തി ഹാര്‍ദിക് ആണ് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 13 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തന്‍സിദ് ഹസനും ഷാന്റോ യും ചേര്‍ന്ന കൂട്ടുക്കെട്ട് ഭീഷണിയാകുമെന്ന് കരുതിയിരിക്കെയാണ് കുല്‍ദീപിന്റെ എന്‍ട്രി. 29 റണ്‍സെടുത്ത തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപ് ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചു. തൊട്ടുപിന്നാലെ തൗഹിദ് ഹൃദോയിയും (4) കയറി. കുല്‍ദീപനായിരുന്നു വിക്കറ്റ്.

11 റണ്‍സെടുത്ത് നിലയുറപ്പിക്കാന്‍ തുടങ്ങിയ ഷാക്കിബ് അല്‍ ഹസനെയും പുറത്താ ക്കി ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിവിടാനും കുല്‍ദീപിനായി. ജാകെര്‍ അലി(1), റിഷാഗദ് ഹൊസൈന്‍ (24) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ബുമ്രയ്ക്ക് രണ്ടും അര്‍ഷദീപിനും ഹാര്‍ദിക് പാണ്ഡ്യക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.


Read Previous

പൊതുപരീക്ഷ പരിഷ്‌കരണം: ഡോ. കെ. രാധാകൃഷ്ണന്‍ അധ്യക്ഷനായി ഉന്നതതല സമിതി

Read Next

ആക്രമണം അഴിച്ചുവിട്ട് തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു: ഗോളടിപ്പിച്ച് റൊണാള്‍ഡോ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »