Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം


ഇടുക്കി: പ്രാദേശിക അവധികളടക്കം 14 ദിവസം ബാങ്കുകൾ തുറക്കില്ല; മാർച്ചിലെ അവധി ദിനങ്ങൾ അറിയാം. സാമ്പത്തിക വർഷത്തിന്‍റെ അവസാനമാണ് മാർച്ച് മാസം. അതിനാൽത്തന്നെ ഈ സാമ്പത്തി ക വർഷത്തിൽ ബാങ്കുമായി നടത്തേണ്ട ഇടപാടുകൾ ഉണ്ടെങ്കിൽ അത് വൈകാതെ ചെയ്യുന്നതായിരി ക്കും ബുദ്ധി. മാർച്ചിൽ എട്ട് ദിവസം വരെ ബാങ്കുകൾക്ക് അവധിയായിരിക്കും. കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളും ഞായറാഴ്‌ചകളും അവധിയാണ്.

മാർച്ച് മാസത്തെ ബാങ്ക് അവധി ദിനങ്ങളുടെ പട്ടിക ഇതാണ്
മാർച്ച് 2 (ഞായർ) – അവധി
മാർച്ച് 7 (വെള്ളി): ചാപ്ചാർ കുട്ട് – മിസോറാമിൽ ബാങ്കുകൾ അടച്ചിരിക്കും.
മാർച്ച് 8 (രണ്ടാം ശനിയാഴ്‌ച) – അവധി.
മാർച്ച് 9 (ഞായർ) – അവധി
മാർച്ച് 13 (വ്യാഴം): ഹോളിക ദഹനും ആറ്റുകാൽ പൊങ്കാലയും – ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, കേരളം എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും

മാർച്ച് 14 (വെള്ളി): ഹോളി – ത്രിപുര, ഒഡീഷ, കർണാടക, തമിഴ്‌നാട്, മണിപ്പൂർ, കേരളം, നാഗാലാൻഡ് എന്നിവയൊഴികെ മിക്ക സംസ്ഥാനങ്ങളിലും പൊതു അവധി
മാർച്ച് 15 (ശനി): ഹോളി – അഗർത്തല, ഭുവനേശ്വർ, ഇംഫാൽ, പട്ന എന്നിവിടങ്ങളിൽ ബാങ്കുകൾ അടച്ചിരിക്കും.

മാർച്ച് 16 (ഞായർ) – അവധി
മാർച്ച് 22 (നാലാം ശനിയാഴ്‌ച): അവധി
മാർച്ച് 23 (ഞായർ) – അവധി
മാർച്ച് 27 (വ്യാഴം): ശബ്-ഇ-ഖദ്ർ – ജമ്മുവിൽ ബാങ്കുകൾ അടച്ചിടും.
മാർച്ച് 28 (വെള്ളി): ജുമാത്-ഉൽ-വിദ – ജമ്മു കശ്‌മീരിലെ ബാങ്കുകൾ അടച്ചിടും.
മാർച്ച് 30 (ഞായർ) – അവധി
മാർച്ച് 31 (തിങ്കളാഴ്ച): റംസാൻ- മിസോറാം, ഹിമാചൽ പ്രദേശ് എന്നിവ ഒഴികെയുള്ള മിക്ക സംസ്ഥാനങ്ങളിലും പൊതു അവധിയായിരിക്കും.

ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ പകുതി ദിവസവും ബാങ്കുകള്‍ക്ക് അവധി ആയിരുന്നു. ആഘോഷങ്ങളുടെ മാസമാണ് ഒക്‌ടോബർ. ദുർഗ പൂജ, നവരാത്രി പൂജ, ദീപാവലി, ദസറ എന്നിങ്ങനെ ആഘോഷങ്ങളേറെ യാണ്. മാത്രമല്ല ഗാന്ധി ജയന്തി പോലുള്ള ദേശീയ അവധികളുമുണ്ട്. അതിനാൽ തന്നെ ഒക്‌ടോബറിൽ നിരവധി ബാങ്ക് അവധികളാണ് വന്നത്. പ്രാദേശിക അവധിയും ശനി, ഞായർ അവധിയും അടക്കം ആകെ 15 ദിവസമാണ് രാജ്യത്ത് ബാങ്ക് അടഞ്ഞ് കിടന്നത്. കൂടാതെ ഞായറാഴ്‌ചകളിലും മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കാറില്ല.


Read Previous

സന്ദർശക വിസയിൽ ജോർദാനിലെത്തി; ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ മലയാളി വെടിയേറ്റ് മരിച്ചു

Read Next

ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല’; ജന്മദിനത്തിൽ പ്രതിജ്ഞയെടുത്ത് സ്‌റ്റാലിൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »