ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മുംബൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരിക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 68കാരനായ അദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താരത്തിന് ചെറിയ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൾ ലാഹിരി ബൻസാൽ പറഞ്ഞു.
കോവിഡിനെതിരായ എല്ലാ മുൻകരുതൽ നടപടികളും അേദ്ദഹം സ്വീകരിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടി ഉടൻ ആശുപത്രി വിടുമെന്നും അവർ പറഞ്ഞു.
മുൻകരുതൽ നടപടികളുടെ ഭാഗമായി അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് വിധേയമാകണമെന്നും അവർ കൂട്ടിച്ചേർത്തു.