Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബത്ഹ റിയാദ് സലഫി മദ്റസ സൗദി ദേശീയദിന പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു


റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ കുട്ടികളുടെ വിപുലമായ പ്രോഗ്രാമുകളോടെ സൗദി ദേശീയ ദിന പ്രത്യേക പ്രോഗ്രാം സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും, വള്ളിക്കുന്ന് എംഎൽഎയുമായ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ബത്ഹ റിയാദ് സലഫി മദ്റസ ദേശീയദീന പ്രത്യേക പ്രോഗ്രാം അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂന്ന് പതിറ്റാണ്ടായി റിയാദിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസയുടെ പഠന സംവിധാനങ്ങളും, സൗദി നാഷണൽ ഡേ പ്രോഗ്രാമുകൾ ഉൾപ്പെട്ട പാഠ്യേതര പദ്ധതി കളും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും, സാംസ്കാരിക വൈഭവങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കേരള നദ് വത്തുൽ മുജാഹിദിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി സെൻററുകൾ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ, മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.എസ്.എം സംസ്ഥാന സെക്രട്ടറി സിറാജ് ചേലാമ്പ്ര, കെ.എം.സിസി റിയാദ് പ്രസി ഡൻറ് സിപി മുസ്തഫ, റിയാദ് മീഡിയ ഫോറം പ്രതിനിധി ജലീൽ ആലപ്പുഴ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു

കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ വൈവിധ്യങ്ങളായ മത്സരങ്ങൾ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങളും നൽകി. മദ്റസ മാനേജർ മുഹമ്മദ് സുൽഫിക്കർ സ്വാഗതവും, പ്രിൻസിപ്പൽ അംജദ് അൻവാരി നന്ദിയും പറഞ്ഞു.

ഷറഫുദ്ദീൻ പുളിക്കൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, ഫൈസൽ പൂനൂർ, ഹനീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു. ബാസിൽ പുളിക്കൽ, മുജീബ് ഇരുമ്പുഴി, ആതിഫ് ബുഹാരി, നാജിൽ, ഇഖ്ബാൽ വേങ്ങര, വാജിദ് പുളിക്കൽ, റെജീന കണ്ണൂർ, റസീന, സിൽസില കബീർ,നസ്റിൻ, റംല ടീച്ചർ ,ദിൽഷ ,ജുമൈലത്ത്, നദ ഫാത്തിമ , എന്നിവർ നേതൃത്വം നൽകി.



Read Previous

സൗദി ദേശീയ ദിനാഘോഷം : സഫ മക്ക മെഡിക്കൽ സെന്റർ “അറബ് കഫെ” സംഘടിപ്പിച്ചു.

Read Next

കൊയിലാണ്ടി നാട്ടുകൂട്ടം റിയാദ് ചാപ്റ്റർ ഓണാഘോഷവും സൗദി ദേശിയദിനവും ആഘോഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »