Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിസിസിഐയുടെ 51 കോടി, ഐസിസിയുടെ 40 കോടി! ഇന്ത്യന്‍ ടീമിന് സമ്മാനപ്പെരുമഴ


ന്യൂഡല്‍ഹി: ചരിത്ര നേട്ടത്തില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് സമ്മാനങ്ങളുടെ പെരുമഴയാണ്. ഐസിസി ഏകദേശം 40 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിസിസിഐ 51 കോടി രൂപയും പ്രഖ്യാപിച്ചു.

‘അഭിനന്ദന സൂചകമായി, ലോകകപ്പ് നേടിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് 51 കോടി രൂപയുടെ ക്യാഷ് അവാര്‍ഡ് ബിസിസിഐ നല്‍കും. ഇതില്‍ എല്ലാ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും ദേശീയ സെലക്ഷന്‍ കമ്മിറ്റിയും ഉള്‍പ്പെടുന്നു’ എന്നാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത്. ഇതിനൊപ്പം ഓരോസംസ്ഥാനങ്ങളും അവരുടെ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു കഴിഞ്ഞു.

പേസ്ബൗളര്‍ രേണുക സിംഗ് ഠാക്കൂറിന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ഒരു കോടി രൂപയുടെ ക്യാഷ് അവാര്‍ഡാണ് പ്രഖ്യാപിച്ചത്. ക്രാന്തി ഗൗഡിന് മധ്യപ്രദേശ് സര്‍ക്കാര്‍ ഒരു കോടി രൂപയാണ് പാരിതോഷികമായി നല്‍കുന്നത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, അമന്‍ജോത് കൗര്‍ എന്നിവര്‍ക്ക് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ 11 ലക്ഷം രൂപ വീതവും ഫീല്‍ഡിങ് കോച്ച് മുനിഷ് ബാലിക്ക് അഞ്ച് ലക്ഷം രൂപയും ക്യാഷ് അവാര്‍ഡായി നല്‍കും.

മഹാരാഷ്ട്രയില്‍ നിന്നുള്ള സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, രാധ യാദവ് എന്നിവര്‍ക്ക് ക്യാഷ് റിവാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം വജ്രങ്ങളും സോളാര്‍ പാനലുകളും ഇന്ത്യന്‍ താരങ്ങള്‍ക്ക് സമ്മാനമായി ലഭിക്കും. സൂറത്ത് ആസ്ഥാനമായുള്ള വ്യവസായിയും രാജ്യസഭാ അംഗവുമായ ഗോവിന്ദ് ധോലാകിയയാണ് ടീമംഗങ്ങള്‍ക്ക് വജ്രാഭരണങ്ങളും സോളാര്‍ പാനലുകളും പാരിതോഷികമായി നല്‍കുന്നത്.


Read Previous

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

Read Next

‘ആദ്യ ഭാര്യ എതിര്‍ത്താല്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കരുത്’; മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »