റിയാദ് : സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ്സ് സേവന ഏജൻസിയായ “ബികോൺ മാനേജ്‌മെന്റ് കൺസൾട്ടൻസി” ഗ്രൂപ്പ് റിയാദ് ഒലയയിൽ മെയ് നാല് മുതല്‍ പ്രവര്‍ ത്തനം ആരംഭിക്കും

റിയാദിലെ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ഒലയ അൽ അർസിൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് അതിയ്യ റിയാദ് ശാഖ ഉത്ഘാടനം ചെയ്യും. സംരംഭക ലൈസൻസ്, ഓഡിറ്റിങ് സർവീസ്, ലീഗൽ കൺസൺ ട്ടന്റ്സി,ബിസിനസ്സ് കൺസൽട്ടൻറ് തുടങ്ങിയ സേവനങ്ങളാണ് ബീക്കോണിന്റെ പ്രധാന മേഖല.
ജിദ്ദ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ശാഖയാണ് റിയാദിൽ ആരംഭിക്കുന്നതെന്ന് ബീകോണ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വാണിജ്യ താൽപര്യ ത്തിനപ്പുറത്ത് സൗദി അറേബ്യ വിദേശികൾക്കായി തുറന്നു നൽകിയ പുതിയ സംരംഭക സാധ്യതകൾ മലയാളികൾ ഉൾപ്പടെയുള്ള വിദേശ സമൂഹത്തിന് ഏറ്റവും കുറഞ്ഞ ചിലവിൽ സാധ്യമാക്കുകയാണ് ബികോണ് ലക്ഷ്യം വെക്കുന്നതെന്ന് ഗ്രൂപ്പ് സി എം ഡി അലി അക്ബർ പട്ടർകടവൻ പറഞ്ഞു.
രേഖകൾ എല്ലാം തയ്യാറായി കഴിഞ്ഞാൽ ആഴ്ചകൾക്കകം മന്ത്രാലയത്തിന്റെ ലൈസ ൻസ് നേടാൻ വേണ്ട എല്ലാ സഹായങ്ങളും ബികോൺ നൽകും. ഈ ഏപ്രിൽ 30’ന് (സാമ്പത്തിക വർഷം)അവസാനിച്ച കോർപറേറ്റ് ടാക്സ് ഫയലിങ്ങ് കൃത്യതയോടെ പർത്തിയക്കി നൂറുശതമാനം ഉപപോക്താക്കളോടും നീതി പുലർത്താൻ സാധിച്ചിട്ടു ണ്ടെന്നും അലി അക്ബർ പറഞ്ഞു.
ഭാരിച്ച സേവന നിരക്ക് ഈടാക്കാതെയും സുതാര്യമായും സമയബന്ധിതമായും സേവനങ്ങൾ പൂർത്തിയാക്കുന്ന ബീക്കോണിന് ജിദ്ദ ഉൾപ്പടെയുള്ള സൗദി അറേബ്യ യുടെ വിവിധ പ്രവിശ്യകളിൽ സംതൃപ്‌തരായ ഉപഭോക്താക്കളുണ്ടെന്ന് ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ അസീസ് തമ്മാർ അവകാശപ്പെട്ടു.
ബത്‌ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വിളിച്ചു ചേർത്ത വാര്‍ത്താസമ്മേളനത്തിൽ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ അലി അക്ബർ പട്ടർകടവൻ, ജനറൽ മാനേജർ മുഹമ്മദ് അബ്ദുൽ അസീസ് തമ്മാർ,നിയമോപദേശകാൻ ഖാലിദ് സുബ്ഹി, എക്സികുട്ടീവ് മാനേജർമാരായ മുബിനുൽ ഹക്ക്,ഇജാസ്, എന്നിവർ സംബന്ധിച്ചു.