ബിയര്‍ നിര്‍മിച്ച ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്പനികള്‍ പുറന്തള്ളുന്നു . ഇവയാണെങ്കില്‍ പോഷകസമ്പുഷ്ടവും. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീ റ്റയായാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവന്നിരുന്നത്.

ബിയര്‍ ഉല്‍പ്പാദിപ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത് ധാന്യങ്ങളുാണ്. ബിയര്‍ നിര്‍മിച്ച ശേഷം ഈ ധാന്യങ്ങളുടെ അവശിഷ്ടങ്ങള്‍ കമ്പനികള്‍ പുറന്തള്ളുന്നു . ഇവയാണെങ്കില്‍ പോഷകസമ്പുഷ്ടവും. എന്നാല്‍ ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീ റ്റയായാണ് ആഗോളതലത്തില്‍ ഉപയോഗിച്ചുവന്നിരുന്നത്. ഒരു ലിറ്റര്‍ ബിയര്‍ ഉത്പാദി പ്പിക്കുമ്പോള്‍ 200 ഗ്രാം അവശിഷ്ടങ്ങളാണ് ബാക്കിവരുന്നത്. ധാരാളം പോഷക ഗുണ മുള്ള ഈ അവശിഷ്ടങ്ങള്‍ വെറും കാലിത്തീറ്റയാക്കി മാറ്റേണ്ടി വരുന്നതിനെക്കുറിച്ച് തന്നെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ആഗോളതലത്തില്‍ 37 ദശലക്ഷം ടണ്‍ അവശി ഷ്ടങ്ങളാണ് ഓരോ വര്‍ഷവും ഇങ്ങനെ ഉല്പാദിപ്പിക്കപ്പെട്ടടുന്നത്. അടുത്ത ഏഴുവര്‍ഷം കൊണ്ട് ആഗോളതലത്തില്‍ ബിയര്‍ വില്‍പ്പന ഏഴില്‍ ഒന്ന് എന്ന നിലയില്‍ വര്‍ദ്ധിക്കും എന്നാണ് കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഈ അവശിഷ്ടങ്ങളുടെ അളവ് ഇനിയും കൂടും.
മനുഷ്യ ശരീരത്തിനു ആവശ്യമായ ധാരാളം പോഷക ഗുണങ്ങളാണ് ഈ അവശിഷ്ട ങ്ങളില്‍ ഉള്ളത,് പ്രത്യേകിച്ച് പ്രോട്ടീന്‍. അതുകൊണ്ടുതന്നെ കാലിത്തീറ്റ എന്നതിലു പരി മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലുള്ള ഭക്ഷ്യോത്പന്നങ്ങള്‍ ബിയര്‍ അവശിഷ്ടങ്ങളില്‍ നിന്ന് നിര്‍മ്മിക്കാനുള്ള ശ്രമം കുറെ കാലമായി നടന്നു വരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് ശുഭകരമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. പാലുല്‍പ്പന്നങ്ങളും, ഭക്ഷ്യ എണ്ണയും ,എന്തിന് ലെതര്‍ വരെ നിര്‍മിക്കുകയാണ് ബിയര്‍ അവശിഷ്ടങ്ങളില്‍ നിന്ന്. ബെല്‍ജിയം ആസ്ഥാനമായ ഒരു കമ്പനി ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മോള്‍സണ്‍ കൂര്‍സിന്‍റെ സഹായത്തോടെ ബിയറിന്‍റെ അവശിഷ്ടങ്ങളില്‍ നിന്നും ബാര്‍ലി മില്‍ക്ക് വേര്‍തിരിച്ചെടുത്തിരിക്കുകയാണ്. വളരെ കട്ടിയുള്ള ഈ പാലില്‍ ഓട്സ് മില്‍ക്കിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ പഞ്ചസാരയുടെ അളവ് 25% കുറവാണ്
ഇതിന് പുറമേ എസ്തോണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ബിയര്‍ നിര്‍മാണത്തിന് ഉപയോഗിച്ച ധാന്യങ്ങളില്‍ നിന്ന് പാമോയിലിന് പകരമായി എണ്ണ വികസിപ്പിച്ചു. പാമോയില്‍ ഉല്പാദിപ്പിക്കാന്‍ എണ്ണപ്പന കൃഷി ചെയ്യുന്നതിനായി ആഗോളതലത്തില്‍ വനനശീകരണം വ്യാപകമാണ്. പാമോയിലിന് പകരമായി ഒരു ഉല്‍പ്പന്നം വികസിപ്പിക്കുന്നതോടെ ഈ വനനശീകരണം ഇല്ലാതാകും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ലണ്ടന്‍ ആസ്ഥാനമായ ന്യൂജെന്‍ കമ്പനിയായ ആര്‍ഡോ ബയോമെറ്റീരിയല്‍സ് ബിയര്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ച ധാന്യത്തില്‍ നിന്ന് തുകല്‍ നിര്‍മ്മിക്കുന്നത് സജീവ മാക്കുകയാണ്. കമ്പനിയിലെയും ഒരു പ്രാദേശിക ബിയര്‍ നിര്‍മാണ കമ്പനിയിലെയും ജീവനക്കാര്‍ക്ക് ആദ്യ ഘട്ടമെന്ന നിലയില്‍ ഈ ലെതര്‍ ഉപയോഗിച്ച് നിര്‍മിച്ച ബാഗുകള്‍ കൈമാറിയിട്ടുണ്ട്. ഈ വര്‍ഷം ലണ്ടനില്‍ തുറക്കാന്‍ പോകുന്ന ഫാക്ടറിയില്‍ പ്രതിവര്‍ഷം 1,500 ചതുരശ്ര മീറ്റര്‍ (16,000 ചതുരശ്ര അടി) വരെ ലെതര്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്ന് കമ്പനി പറയുന്നു.
എന്തായാലും വെറും കാലിത്തീറ്റയായി കൈകാര്യം ചെയ്തിരുന്ന മാലിന്യം കോടികള്‍ മറിയുന്ന ഉല്‍പ്പന്നങ്ങളിലേക്ക് വഴിമാറുന്നത് ബിയര്‍ നിര്‍മാതാക്കള്‍ക്കും ആശ്വാസ മാവുകയാണ്.