ചീകിയൊതുക്കാത്ത മുടിയിഴകള്‍…തനിപ്പകര്‍പ്പ്; ഉമ്മന്‍ചാണ്ടിയുടെ മെഴുകുപ്രതിമ കണ്ട് വിതുമ്പി പ്രിയ പത്‌നിയും മകളും


തിരുവനന്തപുരം: ആരായാലും ഒരു നിമിഷം അമ്പരന്ന് പോകും. അത്രക്ക് ഒറിജിന ലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണകായ പ്രതിമ. ഭാര്യ മറിയാമ്മയും മകള്‍ മറി യയും വിതുമ്പി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ സുനില്‍സ് വാക്‌സ് മ്യൂസിയ ത്തിലാണ് ഒറിജിനലിനെ വെല്ലുന്ന മെഴുകു പ്രതിമ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഊര്‍ജസ്വലനായ ഉമ്മന്‍ ചാണ്ടി മുമ്പില്‍ വന്ന് നില്‍ക്കുന്നതായി തോന്നുന്നു വെന്ന് മറിയാമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

സ്വതസിദ്ധമായ പുഞ്ചിരിയോടെയുള്ള മുഖം. ചീകിയൊതുക്കാത്ത ആ മുടിയിഴകള്‍ക്ക് പോലും മാറ്റമില്ല. പ്രിയപത്‌നി മറിയാമ്മ ആ കണ്ണുകളിലേയ്ക്ക് ഒരു നിമിഷം ഒന്നു നോക്കി നിന്നു. സ്‌നേഹത്തോടെ ആ മുഖത്ത് തൊട്ടു. കൈയില്‍ പിടിച്ചു നോക്കി, ചേര്‍ന്നു നിന്നു. പിന്നെ ഓര്‍മയുടെ തിരയിളക്കമായിരുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി. പിന്നീട് വിതുമ്പി..

പിതാവിന്റെ ഒറിജിനലിനെ തോല്പിക്കുന്ന രൂപം മുന്നില്‍ കണ്ട് മകള്‍ മറിയയും വിങ്ങിപ്പൊട്ടി.മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എയും കൊച്ചു മകന്‍ എഫിനോവയും ചടങ്ങിനെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി ജീവിച്ചിരിക്കുമ്പോള്‍ തന്നെ അളവുകളെടുത്ത് നിര്‍മിക്കാനുദേശിച്ച പ്രതിമ പൂര്‍ത്തിയായത് ഒന്നാം ചരമവാര്‍ഷികമെത്തുമ്പോള്‍. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ തന്നെയാണ് അണിയിച്ചിരിക്കുന്നത്. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ നിര്‍മിച്ച പ്രതിമ അദ്ദേഹത്തിന്റെ കിഴക്കേക്കോട്ടയിലെ വാക്‌സ് മ്യൂസി യത്തിലാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


Read Previous

ഇന്ത്യ ‘തന്ത്രപരമായ’ സഖ്യകക്ഷി; മോദി-പുടിൻ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അമേരിക്ക, റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ റഷ്യയുമായുള്ള ബന്ധം ഉപയോഗിക്കണം.

Read Next

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ മാതാവ് റോസമ്മ കുര്യാക്കോസ് അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »