അൽഉല: പശ്ചിമേഷ്യയിലെ മികച്ച സാംസ്കാരിക ടൂറിസം പദ്ധതിക്കുള്ള അവാർഡ് സ്വന്തമാക്കി സൗദി. സൗദിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന പുരാവസ്തു സ്ഥലമായ അൽഉലക്ക് ആണ് അവാർഡ് ലഭിച്ചിരിക്കുന്നത്. വേൾഡ് ട്രാവൽ അവാർഡ് പശ്ചിമേഷ്യ തലത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാണ് നൽകിയിരിക്കുന്നത്.
അൽഉല മേഖല സൗദിയിലെ ഏറ്റവും ആകർശകമായ സ്ഥലങ്ങളിൽ ഒന്നാണ്. അതിന്റെ ചരിത്രം ആണ് ഇത്തരത്തിലൊരു അവാർഡ് നേടിയെടുക്കാൻ ആ സ്ഥലത്തെ സഹായിച്ചത്. അൽഉല സന്ദർശിച്ചവർക്ക് വളരെ വലിയ അനുഭവം തന്നെയായിരിക്കും ആ യാത്ര. സൗദിയുടെ ഏറ്റവും മനോഹരമായ ഒരു പ്രദേശം ആണ് അൽഉല.

കഴിഞ്ഞ ദിവസം ദുബായിൽ നടന്ന ചടങ്ങിൽ റോയൽ കമീഷൻ ഫോർ അൽഉലയിലെ ടൂറിസം വിഭാഗം മേധാവി ഫിലിപ് ജോൺസ്, കമീഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. വലിയ വികസന പദ്ധതികളിലൂടെയാണ് ഈ പ്രദേശം കടന്നു പോയത്. എന്നാൽ പ്രദേശത്തിന്റെ തനതായ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകം സംരക്ഷിക്കാൻ സാധിച്ചു.
അൽഉല ഗവർണറേറ്റ് റോയൽ കമീഷൻ നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന താണ് ഈ ബഹുമതി. പഴയ നഗരത്തിന്റെ ചരിത്രപരമായ പൈതൃകം സംരക്ഷിക്കു ന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ടൂറിസം വിഭാഗം അറിയിച്ചു.