റിയാദ് : ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി റിയാദ് അസീസിയയിലെ ഡോ. സമീർ ക്ലിനിക്കുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നേത്ര, ദന്ത രോഗ വിഭാഗത്തിലാണ് സംഘടനയുടെ അംഗങ്ങൾക്കായി സൗജന്യ ക്യാമ്പ് ഒരുക്കിയത്.

പ്രമുഖ നേത്രരോഗ വിദഗ്ദൻ ഡോ. അബ്ദുൽ സുബ്ഹാൻ, ദന്തരോഗ വിദഗ്ദ ഡോ. ബിൻഷീർ റംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂർ ഉദ്‌ഘാടനം ചെയ്തു. ബെസ്റ്റ് വേ പ്രസിഡണ്ട് അസ്‌ലം പാലത്ത് അദ്ധ്യക്ഷനായിരുന്നു.
സാമൂഹ്യ പ്രവർത്തകൻ നിഹ്‌മത്തുള്ള, ഡോ. ബിൻഷീർ റംഷീദ്, ജോജി ബാബു, സുധീഷ് കോഴിശ്ശേരി, ജിജിത്ത് പേരാവൂർ, ജസീല സുറൂർ, അക്ബർ , സിദ്ദീഖ് എടക്കര, നാസർ പൂനൂർ എന്നിവർ നേതൃത്വം നൽകി. പ്രത്യേക ആനുകൂല്യങ്ങളടങ്ങിയ ഹെൽത്ത് കാർഡ് നൽകുമെന്നും ക്ലിനിക്ക് മാനേജ്‌മെന്റ് അറിയിച്ചു.