Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വ്യാജ ഏജന്റുമാരെ സൂക്ഷിക്കുക ; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍


റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. കാര്‍ഗോ സ്ഥാപനം ഇല്ലാതെ പിക് അപ് വാനുകള്‍, ടാക്‌സി സര്‍വ്വീസ് നടത്തുന്നവര്‍, ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരും വ്യാജ പേരുകളില്‍ സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി തട്ടിപ്പു നടത്തുന്നു. ഇതു നിയമ വിധേയമായി പ്രവര്‍ത്തി ക്കുന്ന കാര്‍ഗോ സേവന ധാതാക്കളുടെ സല്‍പ്പേരിന് കളങ്കം ചാര്‍ത്തുന്നതായും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിയാദില്‍ 33 സ്ഥാപനങ്ങള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത സ്ഥാപനങ്ങള്‍ വഴി എയര്‍, സീ കാര്‍ഗോ അയക്കുന്നവര്‍ക്ക് നിശ്ചിത സമയത്ത് ഡെലിവറി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതു സാധ്യമാകാത്ത സാഹചര്യത്തില്‍ അസോസിയേഷന്‍ കൂട്ടുത്തരവാദിത്തം ഏറ്റെടുക്കും. ഇതിനായി ഏകീകൃത ടോള്‍ഫ്രീ നമ്പരും വെബ്‌സൈറ്റും തയ്യാറായി വരുകയാണ്.

എയര്‍ കാര്‍ഗോ 13 റിയാല്‍, സീ കാര്‍ഗോ 7 റിയാല്‍ എന്നിങ്ങനെയാണ് നിലവിലെ സര്‍വ്വീസ് ചാര്‍ജ്. ഇതില്‍ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളും ഏജന്റുമാരും ഡെലിവറി നടത്തുമെന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്നവരുടെ സേവനം വിശ്വാസ്യതയുളളതാ ണെന്ന് ഉപഭോക്താക്കള്‍ ഉറപ്പു വരുത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അറബ്‌കോ രാമചന്ദ്രന്‍, രജ്ഞിത് മോഹന്‍, റഫീഖ് കെടി, ഹാഫിസ് കെടി, സെയ്ദ് സാറ്റ്, മുഹമ്മദ് തന്‍വീര്‍, നൂറുദ്ദീന്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.


Read Previous

ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ‘ഫ്യൂച്ചര്‍ എന്റര്‍പ്രണേഴ്‌സ് ബൂട്ട് ക്യാമ്പ്’ ഡിസംബര്‍ 20ന്

Read Next

യുഡിഫ് ചരിത്ര വിജയം: ആഘോഷിച്ച് റിയാദ് ഓ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »