Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ പുതിയ മുദ്രാവാക്യവും ലോഗോയും പുറത്തിറക്കി കോണ്‍ഗ്രസ്. പാര്‍ട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശ്, കെ.സി വേണു ഗോപാല്‍ എന്നിവരാണ് പുറത്തിറക്കിയത്. ‘ന്യായ് കാ ഹഖ് മില്‍നെ തക്’ (നമുക്ക് നീതി കിട്ടും വരെ) എന്നതാണ് പുതിയ മുദ്രാവാക്യം.

‘രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ജനുവരി 14 മുതല്‍ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുകയാണ്. ജനങ്ങള്‍ക്ക് സാമ്ബത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി ലഭ്യമാക്കാനുള്ള ശക്തമായ ചുവടുവെപ്പാണ് ഈ യാത്ര’ -മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച ഖാര്‍ഗെ, വംശീയ കലാപം നടന്ന മണിപ്പൂരില്‍ അദ്ദേഹം ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെന്നും പറഞ്ഞു. ‘മറ്റൊരു വഴിയു മില്ലെന്ന് പറയാൻ ഞങ്ങള്‍ ജനങ്ങളുടെ ഇടയിലേക്ക് പോവുകയാണ്. പാര്‍ലമെന്റില്‍ സംസാരിക്കാനും പ്രശ്നങ്ങള്‍ ഉന്നയിക്കാനും ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഞങ്ങള്‍ക്ക് അവസരം നല്‍കിയില്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 146 എംപിമാരെ സസ്പെൻഡ് ചെയ്തു. പ്രധാനമന്ത്രി ലോക്‌സഭയില്‍ എത്തിയെങ്കിലും ഒരിക്കല്‍ പോലും രാജ്യസഭയിലേക്ക് എത്തിനോക്കിയത് പോലുമില്ല’ -ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

മണിപ്പൂരിലെ ഇംഫാലില്‍ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നത്. ആകെ 6713 കിലോമീറ്റര്‍ ദൂരമാണ് യാത്ര. ഇതില്‍ 100 ലോക്‌സഭാ മണ്ഡലങ്ങളും 337 നിയമസഭാ മണ്ഡലങ്ങളും 110 ജില്ലകളും ഉള്‍പ്പെടുന്നു. മാര്‍ച്ച്‌ 20ഓടെ മുംബൈയില്‍ സമാപിക്കും.


Read Previous

മൂന്ന് വയസുകാരിയെ പുലി കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, നാടുകാണി ചുരത്തിൽ ​ഗതാ​ഗത തടസം, പന്തല്ലൂരിൽ ഇന്ന് ഹർത്താൽ

Read Next

ലോക്സഭാ തിരഞ്ഞെടുപ്പ് : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് തവണ കൂടി കേരളത്തിലെത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »