ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങി സർക്കാർ കരാറെടുത്തവർ, അന്വേഷണ ഏജൻസികളുടെ ഭീഷണി മൂലം ബോണ്ടുകൾ വാങ്ങിയവർ, കരാർ ലഭിക്കാൻ കൈക്കൂലിയായി ബോണ്ടുകൾ വാങ്ങിയവർ, ഷെൽ കമ്പനികൾ വഴി ബോണ്ടുകള്‍ വാങ്ങിയവർ; ഇലക്‌ടറൽ ബോണ്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി, സുപ്രീം കോടതിയെ സമീപിക്കും : ജയ്‌റാം രമേഷ്


പാൽഘർ : സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരങ്ങള്‍ അപൂർണമാണെന്നും ജയ്‌റാം രമേഷ്‌ ആരോപിച്ചു. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ വാഡയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്‌ടറൽ ബോണ്ടുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങളില്‍ നാല് പട്ടികകളാണുള്ളത്. ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങി സർക്കാർ കരാറെടുത്തവർ, അന്വേഷണ ഏജൻസിക ളുടെ ഭീഷണി മൂലം ബോണ്ടുകൾ വാങ്ങിയവർ, കരാർ ലഭിക്കാൻ കൈക്കൂലിയായി ബോണ്ടുകൾ വാങ്ങിയവർ, ഷെൽ കമ്പനികൾ വഴി ബോണ്ടുകള്‍ വാങ്ങിയവർ. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയാണ്. വിഷയത്തില്‍ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന് കോൺഗ്രസ് എതിരല്ല. വോട്ട് കൃത്യമായി രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കാൻ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ (വിവിപാറ്റ്) ഉപയോഗിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ വർഷം മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അപ്പോയിന്‍റ്‌മെന്‍റ് തേടുകയാണ്. പക്ഷേ ഇതുവരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ കാണാന്‍ അവസരം നൽകിയിട്ടില്ല. പ്രതിപക്ഷ പാർട്ടികളെ കാണാൻ കമ്മിഷന്‍ എന്തിനാണ് ഭയപ്പെടുന്നത് ?. ആരെയാണ് ഭയപ്പെടുന്നത്? – ജയ്‌റാം രമേഷ് ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് ഇലക്‌ടറൽ ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ തെര ഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. സ്റ്റീല്‍ വ്യവസായി ലക്ഷ്‌മി മിത്തൽ, സുനിൽ ഭാരതി മിത്തലിന്‍റെ എയർടെൽ, അനിൽ അഗർവാളിന്‍റെ വേദാന്ത, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഫ്യൂച്ചർ ഗെയിമിംഗ് തുടങ്ങിയ കമ്പനികളാണ് ഇലക്‌ടറൽ ബോണ്ട് വഴി സംഭാവന നല്‍കിയവരില്‍ പ്രമുഖര്‍. ഇലക്ടറൽ ബോണ്ടു കളുടെ അംഗീകൃത വിൽപ്പനക്കാരായ എസ്‌ബിഐ അതിൻ്റെ ഡാറ്റയിൽ പറയുന്നത്, 2019 ഏപ്രിൽ 1 മുതല്‍ ഈ വർഷം ഫെബ്രുവരി 15 വരെ 22,217 ഇലക്‌ടറൽ ബോണ്ടുകൾ ദാതാക്കൾ വാങ്ങിയെന്നാണ്. ഇതിൽ 22,030 എണ്ണവും രാഷ്‌ട്രീയ പാർട്ടികൾ പണമാക്കിയിരുന്നു.


Read Previous

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് 17ന് സമാപനം, എം.കെ സ്‌റ്റാലിൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ് അടക്കം ഇന്ത്യാ സംഖ്യം നേതാക്കള്‍ പങ്കെടുക്കും

Read Next

‘വിവാഹബന്ധം തുല്യതയില്‍ നിന്നാണുണ്ടാകുന്നത്; വരന്‍റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വധു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »