Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചൗണ്ടേരി വീട്ടുപേരല്ല, സ്ഥലപ്പേര്; അനുരാഗ് ഠാക്കൂറിന്‍റെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം തള്ളി പ്രദേശവാസികള്‍


വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന ബിജെപി നേതാവ് അനുരാഗ് ഠാക്കൂറിൻ്റെ ആരോപണങ്ങൾ തള്ളി വയനാട്ടിലെ വോട്ടർമാർ. ചൗണ്ടേരി , തിരു വമ്പാടി, കൽപ്പറ്റ എന്നിവിടങ്ങളില്‍ നാലായിരത്തിലധികം വോട്ടർമാർ വ്യത്യസ്ത മതവിഭാഗങ്ങളി ൽപ്പെട്ടവരാണെങ്കിലും ഒരേ വീട്ടിൽ താമസിക്കുന്നുവെന്നായിരുന്നു ഠാക്കൂറിൻ്റെ പ്രധാന ആരോപണം. ഇതിന് ഉദാഹരണമായി അദ്ദേഹം കൽപ്പറ്റയിലെ ചൗണ്ടേരി എന്ന സ്ഥലത്തെ വോട്ടർമാരെ ചൂണ്ടിക്കാട്ടി യെങ്കിലും, ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

കൽപ്പറ്റ നിയമസഭാ മണ്ഡലത്തിലെ ചൗണ്ടേരിയിലുള്ള മറിയം എന്ന മുസ്ലീം നാമധാരിയും വള്ളിയമ്മ എന്ന ഹിന്ദു നാമധാരിയും ഒരേ വീട്ടിൽ താമസിക്കുന്നുണ്ടോ എന്നായിരുന്നു ഠാക്കൂറിൻ്റെ ചോദ്യം. എന്നാൽ, കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂർ ചൗണ്ടേരിയിൽ വള്ളിയമ്മയുടെ വീടിന് ഒരു കിലോ മീറ്ററോളം അകലെയാണ് മറിയത്തിന്‍റെ വീട്. ഇവർ ഒരു വീട്ടിൽ താമസിക്കുന്നുവെന്ന ആരോ പണം മറിയം ചിരിയോടെ തള്ളിക്കളഞ്ഞു.

പുരാതനമായ ചാമുണ്ഡേശ്വരി കുന്നാണ് പിന്നീട് ചൗണ്ടേരി എന്നറിയപ്പെട്ടതെന്നും, ഇത് ഒരു വീട്ടു പേരല്ലെന്നും പ്രദേശവാസികൾ പറയുന്നു. വോട്ടർ പട്ടിക പരിശോധിച്ചാൽ ചൗണ്ടേരി എന്ന സ്ഥലപ്പേര് നിരവധി വോട്ടർമാരുടെ വിലാസത്തിൽ ചേർത്തിട്ടുള്ളതായി കാണാം. ചിലർ സ്ഥലപ്പേര് വീട്ടുപേരായും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഹിന്ദു-മുസ്ലിം വോട്ടർമാർ ഒരേ വീട്ടിൽ താമസിച്ച് വോട്ട് രേഖപ്പെടുത്തുന്നു വെന്ന ആരോപണം തെളിയിക്കുന്ന യാതൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്.


Read Previous

ബിഹാര്‍: നീക്കം ചെയ്ത 65 ലക്ഷം വോട്ടര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കണം, കാരണം വിശദീകരിക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

Read Next

ആണവായുധം കാട്ടി വിരട്ടേണ്ട; സിന്ധു നദീ ജലക്കരാറില്‍ പുനരാലോചനയില്ല; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »