Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുമനസ്സുകളുടെ ഇടപ്പെടലിൽ ബിനു നാടണഞ്ഞു.


റിയാദ്: സുമനസ്സുകളുടെ ഇടപ്പെടലിനാൽ ഒടുവിൽ ബിനു നാടണഞ്ഞു. ഒരു മാസം മുമ്പ് ബത്ഹയിൽ തസ്കര സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ തിരുവനന്തപുരം പട്ടം സ്വദേശി ബിനു (52) ആണ് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ നാടണഞ്ഞത്. ഒരു മാസം മുമ്പ് രാത്രി ജോലികഴിഞ്ഞ് റൂമിലേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ തസ്കര സംഘം പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു.

ചികിത്സയിൽ ആയിരുന്ന ബിനു തുടർ ചികിത്സക്കായി സുമനസ്റ്റ കളുടെ സഹായം അഭ്യർത്ഥിക്കുകയുമായിരുന്നു. തുടർന്ന് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ജനറൽ സെക്രട്ടറി ഷാജഹാൻ കരുനാഗപ്പള്ളി വിഷയത്തിൽ ഇടപ്പെടുകയും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവ്വൂർ വിഷയം ഏറ്റെടുക്കുകയും മായിരുന്നു.

കോടതിയിൽ നിലനിന്നിരുന്ന ബിനുവിന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് കേസ് ഒത്തു തീർപ്പ് ആക്കുകയും പോലീസ് സ്റ്റേഷനിൽ നിലനിന്ന കേസിന് സിദ്ദീഖ് തൂവ്വൂർ ജാമ്യക്കാരനായി നിൽക്കുകയും എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു. ഇന്ത്യൻ എംബസി അധികൃതരും സൗദി പോലീസിന്റെയും സഹായം ലഭ്യമാക്കുകയും നിയമ നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർവേസിൽ റിയാദിൽ നിന്ന് മറ്റൊരു യാത്രക്കാരാനോടൊപ്പം ബിനു നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. നടപടിക ൾക്ക് സിദ്ദീഖ് തുവ്വൂരിനൊപ്പം ഷാജഹാൻ കരുനാഗപ്പള്ളി, സുലൈമാൻ വിഴിഞ്ഞം തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു.


Read Previous

ലേൺ ദി ഖുർആൻ ദേശീയ സംഗമം, മെയ് 12 വെള്ളി, ഒരുക്കങ്ങൾ പൂർത്തിയായി

Read Next

മെസി സൗദി ക്ലബ്ബിലേക്ക്; വന്‍ തുകയ്ക്ക് കരാര്‍ ഒപ്പിട്ടു; റിപ്പോര്‍ട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »