സ്വാതന്ത്ര്യകാലം മുതല്‍ ഏറ്റവും വലിയ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപി’: തുറന്നടിച്ച് ജാമ്യത്തിലിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി നേതാവ് – BJP Is The Most Corrupt Party


ന്യൂഡല്‍ഹി: രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തിയ പാര്‍ട്ടി ബിജെപിയാണെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. തെരഞ്ഞെടുപ്പ് കടപ്പത്ര അഴിമതിയില്‍ ഇവരുടെ നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആറ് മാസത്തോളം അദ്ദേഹം തിഹാര്‍ ജയിലില്‍ കഴിഞ്ഞ നേതാവാണ് സഞ്ജയ് സിങ്. അടുത്തിടെയാണ് സഞ്ജയ് ജാമ്യത്തിലിറങ്ങിയത്.

നിങ്ങള്‍ക്കവരെ ഒന്നിലും വിശ്വസിക്കാനാകില്ല. അവര്‍ അഴിമതികളില്‍ നേരിട്ട് പങ്കുകാരാണ്. ബിജെപിയുടെ ഭരണകാലത്ത് വിവിധ വ്യവസായികളുടെ പതിനഞ്ച് ലക്ഷം കോടി രൂപയുടെ വായ്‌പകള്‍ എഴുതിത്തള്ളി. അവരുടെ കാലത്താണ് നോട്ട് നിരോധനം വന്നതും. തെരഞ്ഞെടുപ്പ് കടപ്പത്രങ്ങളിലൂടെ സംഭാവന നല്‍കിയ വിവിധ കമ്പനികള്‍ക്ക് 3.8 ലക്ഷം കോടിരൂപയുടെ കരാറുകള്‍ നല്‍കി. തെരഞ്ഞെടുപ്പ് കടപ്പത്ര അഴിമതിയില്‍ ഇഡി, സിബിഐ, ഐടി തുടങ്ങിയവരെല്ലാം അന്വേഷണം നടത്തണം. ബിജെപിയാണ് മദ്യനയ അഴിമതി നടത്തിയത്. ഇപ്പോഴും ഇവരില്‍ നിന്ന് പണം കണ്ടെത്തുന്നതായും സഞ്ജയ് സിങ് ആരോപിച്ചു.

മറ്റേതൊരു തടവുകാരന്‍റെയും അവകാശങ്ങള്‍ മാത്രമേ തനിക്ക് ജയിലില്‍ കിട്ടിയുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. ആറ് മാസത്തോളമാണ് തിഹാര്‍ ജയിലില്‍ കഴി ഞ്ഞത്. ജയിലിലെ ആദ്യ പതിനൊന്ന് ദിവസങ്ങള്‍ അതികഠിനമായിരുന്നു. മറ്റെല്ലാവ ര്‍ക്കും ലഭിക്കുന്ന പല അവകാശങ്ങളും തനിക്ക് കിട്ടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വൈകിട്ട് മൂന്ന് മുതല്‍ ഏഴ് വരെ പുറത്ത് പോകാന്‍ അനുവാദം ഉണ്ടായി രുന്നില്ല. ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ പോകാന്‍ പോലും തന്നെ അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ജീവിതകാലത്ത് തന്‍റെ ഭാരം കൂടിയതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. ജയില്‍ അധികൃതര്‍ പുറത്ത് വിട്ട രേഖകളിലാണ് ജയില്‍ ജീവിത കാലത്ത് ഭാരം കൂടിയതായി പറയുന്നത്. 79 കിലോ ആയിരുന്നു അദ്ദേഹം ജയിലില്‍ പ്രവേശി ക്കപ്പെട്ടപ്പോള്‍ ഉണ്ടായിരുന്നത്. അത് 81.7 കിലോ ആയി ഉയര്‍ന്നു. ബിജെപി നല്ലൊരു സന്ദേശമാണ് നല്‍കുന്നത്. തങ്ങളെ ജയിലിലേക്ക് അയച്ചാല്‍ ഞങ്ങള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കും. എന്നാല്‍ അവരുടെ ഉദ്ദേശ്യം ഞങ്ങള്‍ അവിടെ കിടന്ന് മരിക്കണമെന്നാ ണെന്നും സഞ്ജയ് സിങ് പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പാണ് സുപ്രീം കോടതി സഞ്ജയ് സിങിന് ജാമ്യം നല്‍കിയത്. 2023 ഒക്‌ടോബര്‍ നാലിനാണ് സഞ്ജയ് സിങിനെ അറസ്‌റ്റ് ചെയ്‌തത്. ഡല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു അറസ്‌റ്റ്. ആറ് മാസം അദ്ദേഹം ജയിലില്‍ കഴിഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും അറസ്റ്റ് ചെയ്‌തിരുന്നു. ഈ മാസം പതിനഞ്ച് വരെ അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. മന്ത്രിയായിരുന്ന മനീഷ് സിസോദിയ ഇതേ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴും ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്.


Read Previous

ലോക്‌സഭയില്‍ ഇത്തവണ ‘നാലായിരത്തിലധികം’ സീറ്റുകൾ എൻഡിഎ നേടുമെന്ന് നിതീഷ് കുമാര്‍; ട്രോളി സോഷ്യല്‍ മീഡിയ – Nitish Kumar Trolled For Faux Pas

Read Next

മദ്യനയ അഴിമതി കേസ്; ബിആർഎസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി #BRS Leader Excise Policy Case

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »