ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : ലോകസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് പ്രിന്റ് മഹാദേവ നടത്തിയ പരാമർശം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും നേരിടേണ്ട രീതിയിൽ തന്നെ നേരിടുമെന്നും റിയാദ് ഓ ഐസിസി മലപ്പുറം ജില്ല കമ്മിറ്റി. ഇത്തരം കൊലവിളികൾ പരസ്യമായ കലാപ ആഹ്വാനമാണ്. നിശബ്ദമാക്കാൻ ആണ് ശ്രമമെങ്കിൽ അതിന് ഗോഡ്സെ കുഞ്ഞു ങ്ങൾ തലകുത്തി നിന്നാലും നടക്കില്ല. സ്വന്തം പിതാവിന്റെയും മുത്തശ്ശിയുടെയും ദാരുണ മരണങ്ങളും രാജ്യത്തിനു വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളും കണ്ടുവളർന്ന രാഹുൽ ഗാന്ധിയെ ഭയപ്പെടുത്താ നാണ് നോക്കുന്നത്.
ഈ രാജ്യത്തിന്റെ പ്രതീക്ഷയാണ് അദ്ദേഹം. ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും കണ്ണും കരളും ആണ് രാഹുൽ ഗാന്ധി. ഇത്തരം പരാമർശങ്ങൾ കേട്ട് കയ്യും കെട്ടി മിണ്ടാതിരിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയില്ല. വൈകാരിക പ്രതികരണങ്ങൾ ഉണ്ടായാൽ അതിന് കോൺഗ്രസ് പ്രവർത്തകർ ഉത്തരവാദികൾ ആവില്ല. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ ബിജെപി നേതാക്കൾക്ക് മര്യാദക്ക് വഴി നടക്കാൻ കഴിയില്ല. ഇത്രയധികം വിദേശപരമായ പരാമർശം നടത്തുകയും രാജ്യത്തെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത ബിജെപി നേതാവ് പ്രിന്റ് മഹാദേവനെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് ജയിലിലടക്കാൻ സംസ്ഥാന ഭരണകൂടം തന്റേടം കാണിക്കണം.
