Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുരേഷ് ​ഗോപിക്ക് അഭിനയിക്കാം’- അനുമതി നൽകി ബിജെപി നേതൃത്വം


തൃശൂർ: കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. സിനിമയിൽ അഭിനയിക്കാൻ സുരേഷ് ​ഗോപിക്ക് ബിജെപി ഉന്നത നേതൃത്വം തത്വത്തിൽ അനുമതി നൽകി. ഔദ്യോ​ഗിക അനുമതി ഉടൻ നൽകും. ആദ്യ ഷെഡ്യൂളിൽ 8 ദിവസമാണ് അദ്ദേഹത്തിനു അനുവദിച്ചിരിക്കുന്നത്. കഥാപാത്രമാകാൻ അദ്ദേഹം വീണ്ടും താടി വളർത്തി തുടങ്ങി.

ഏറ്റെടുത്തിട്ടുള്ള പല പ്രവർത്തനങ്ങളും മുന്നോട്ടു കൊണ്ടു പേകാനുള്ള വരുമാനത്തിനായി അഭിനയം ഒഴിവാക്കാൻ സാധിക്കില്ലെന്ന നിലാപാടായിരുന്നു അദ്ദേഹത്തിന്. എന്നാൽ മാസങ്ങൾ കാത്തിരുന്നിട്ടും ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വം അനുകൂല തീരുമാനം എടുത്തിരുന്നില്ല.

ഒറ്റക്കൊമ്പൻ എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രത്തിനു ആവശ്യമായ വിധത്തിൽ അദ്ദേഹം താടി വളർത്തിയിരുന്നു. അനുമതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ കഴിഞ്ഞ മാസം സുരേഷ് ​ഗോപി താടി ഉപേക്ഷിക്കുകയും ചെയ്തു.

ഷൂട്ടിങ് ഈ മാസം 29 മുതലാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്താണ് ചിത്രീകരണം. ജനുവരി 5 വരെയാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. സെൻട്രൽ ജയിലുമായി ബന്ധപ്പെട്ടാണ് ആദ്യ ഘട്ടത്തിലെ ഷൂട്ടിങ്. അദ്ദേഹത്തിന്റെ ഭാ​ഗങ്ങൾ പരമാവധി ചിത്രീകരിക്കും.


Read Previous

കേളി കുടുംബ വേദി ‘സിനിമാ കൊട്ടക’ ഇന്ന് തുറക്കും.

Read Next

സ്വകാര്യ മെഡിക്കൽ കോളേജിന് അനുമതി നൽകാമെന്ന് പറഞ്ഞ് എം ടി രമേശ് തട്ടിയത് ഒമ്പത് കോടി; ആരോപണവുമായി മുൻ ബിജെപി നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »