Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്ലിഫ് ഹൗസിന് മുന്നില്‍ ‘അയ്യപ്പ ജ്യോതി’ തെളിയിച്ച് ബിജെപി, ‘വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ല’


തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

ശബരിമലയുടെ പേരില്‍ അന്ന് രാഷ്ട്രീയം നടത്തിയ സിപിഎമ്മും കോണ്‍ഗ്രസും ഇന്നും ആ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ ബിജെപി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

പുണ്യക്ഷേത്രമായ ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിച്ചിട്ട് ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്താന്‍ എസ്ഐടിക്ക് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തത്. പിന്നെ എന്തിനാണ് തന്ത്രിയെ അറസ്റ്റുചെയതതെന്നും രാജീവ് ചന്ദ്രശേര്‍ പറഞ്ഞു. ജനങ്ങളെ വിഢിയാക്കാന്‍ മുഖ്യമന്ത്രി എന്ത് തന്ത്രം പയറ്റിയാലും ബിജെപി അനുവദിക്കില്ല. ശബരിമല കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്നും 2018ല്‍ കൊടുത്ത സത്യവാങ്മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷത്തിനായി സമരം ചെയ്തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ‘അയ്യപ്പജ്യോതി’ ഉദ്ഘാടനം ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്വര്‍ണ്ണക്കൊള്ളയുടെ പേരില്‍ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ് കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. കടകംപള്ളി സുരേന്ദ്രനേയും അടൂര്‍ പ്രകാശിനെയും രഹസ്യമായി ചോദ്യം ചെയ്തത് എസ്ഐടി, വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിച്ച ശബരിമല തന്ത്രിയെ 41 ദിവസം പിടിച്ച് ജയിലിലിട്ടെന്നും മുരളീധരന്‍ പറഞ്ഞു. എസ്‌ഐടിയെ നിയന്ത്രിക്കുന്നത് ആരാണ്. തന്ത്രിക്ക് ജാമ്യം ലഭിച്ച ശേഷവും സിപിഎം നേതാക്കള്‍ തന്ത്രിയെ ലക്ഷ്യം വെയ്ക്കുന്നു. തന്ത്രി പെരുംകള്ളന്‍ ആണെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കടകംപള്ളിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത ആളാണ്. ഹിന്ദു പുരോഹിതന്‍ ആയത് കൊണ്ടല്ലേ നിയമസഭയില്‍ അടക്കം തന്ത്രിയെ അപമാനിക്കുന്നത്, വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

‘എന്തിന്റെയെങ്കിലും പേരിൽ പശ്ചാതപിച്ചിട്ടുണ്ടോ?’, മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം ടീസർ പുറത്ത്

Read Next

കായലിൽ പൊക്കിൾകൊടി വേർപെടുത്താത്ത നിലയിൽ നവജാതശിശുവിന്റെ മൃതദേഹം; സംഭവം കൊച്ചിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »