മുട്ടില്‍ ഈട്ടിക്കൊള്ളയിലടക്കം കേന്ദ്ര ഇടപെടല്‍ തേടി ബിജെപി, കേന്ദ്രവനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി, സുരേന്ദ്രന്‍ കൂടിക്കാഴ്ചയിലില്ല. സംസ്ഥാനത്തോട് റിപ്പോര്‍ട്ട്‌ തേടി കേന്ദ്രം


തിരുവനന്തപുരം: മുട്ടില്‍ ഈട്ടിക്കൊള്ളയിലടക്കം കേന്ദ്ര ഇടപെടല്‍ തേടി ബിജെപി. കേന്ദ്രവനം പരി സ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി വി മുരളീധരന്‍ കൂടിക്കാഴ്ച നടത്തി. പതിനൊന്നര യോടെയാണ് കൂടികാഴ്ച നടത്തിയത് അതേസമയം ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി തങ്ങുന്ന കെ.സുരേന്ദ്രന്‍ കൂടികാഴ്ചയില്‍ പങ്കെടുത്തില്ല കാരണം വെക്തമല്ല.

മരംകൊള്ളയിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും സര്‍ക്കാര്‍ അന്വേഷണം വ്യാപിപ്പിച്ചു. പതിനാല് ജില്ലകളിലെയും മരം മുറി അന്വേഷിക്കാൻ 5 ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒ മാരെയാണ് ചുമതലപ്പെടുത്തിയത്. റവന്യൂ വകുപ്പിന്റെ 2020 മാർച്ച് 11 ഇറങ്ങിയ ഉത്തരവിന് ശേഷമുള്ള മുഴു വൻ മരം ഇടപാടുകളും അന്വേഷിക്കാനാണ് നിർദ്ദേശം. ജൂൺ 22 നകം റിപ്പോർട്ട് കൈമാറണം.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഉത്തര വിന്‍റെ മറവില്‍ പട്ടയഭൂമിയിലെ സര്‍ക്കാർ സംരക്ഷിത മരങ്ങള്‍ മുറിച്ചതാണ് അന്വേഷിക്കുക. എല്ലാ ജില്ലകളിലെയും മുഴുവന്‍ ഫയലുകളും പരിശോധിക്കണം. നല്‍കിയ പാസുകളും മുഴൂവന്‍ രേഖ കളും കസ്റ്റഡിയിലെടുക്കണം. എന്തെങ്കിലും നഷ്ടപെട്ടാല്‍ അത് നല്‍കിയ ഓഫീസുകളില്‍ നിന്നും ശേഖ രിക്കണം. എല്ലാ ദിവസവും ഡിഎഫ്ഒമാര്‍ അന്വേഷണ പുരോഗതി രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ബി ജെ പി നേതാക്കളുടെ കൂടികാഴ്ചക്ക് പിന്നാലെ കേന്ദ്ര വനം വകുപ്പ് മരംമുറി കേസില്‍ സംസ്ഥാ നത്തോട് റിപ്പോര്‍ട്ട്‌ തേടി . കുഴല്‍പ്പണ കേസില്‍ പ്രതിരോധത്തിലായ ബിജെപി സംസ്ഥാന നേതൃത്വം ജനശ്രദ്ധ തിരിക്കാനാണു കേന്ദ്രഇടപെടല്‍ നടത്തുന്നതെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ. വിജയ രാഘവന്‍ ആരോപിച്ചു.വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മരംമുറി കേസ് കത്തുമെന്ന് ഉറപ്പായി രിക്കുകയാണ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ തുടക്കത്തില്‍ തന്നെ വന്ന ഗുരുതര ആരോപണം സര്‍ക്കാരിന്‍റെ പ്രതിച്ചായക്ക് തന്നെ മങ്ങള്‍ലേല്‍പ്പിക്കുന്ന സംഭവമായി മുട്ടില്‍ ഈട്ടിമരംമുറിക്കല്‍ ക്കൊള്ള മാറിയിരിക്കുകയാണ്.


Read Previous

പാലക്കാട് നെന്മാറയില്‍ പ്രണയിച്ച പെണ്‍കുട്ടിയെ പത്ത് വര്‍ഷത്തോളം യുവാവ് വീട്ടില്‍ ഒളിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി പൊലീസ്.

Read Next

വയനാട്ടിലെ മുട്ടില്‍ മോഡല്‍ മരംമുറി തൃശ്ശൂരിലും, വടക്കാഞ്ചേരിയിലെ മച്ചാട് റേഞ്ചില്‍ വ്യാപകമായ വനംകൊള്ള, അനുവദിച്ചത് 33 പാസ്‌, കടത്തിയത് 500 മരങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »