Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൻമോഹൻ സിങ്ങിൻറെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി ലജ്ജിക്കണം; കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ


ന്യൂഡൽഹി: മന്‍മോഹന്‍ സിങ്ങിന്‍റെ നിര്യാണത്തിന് പിന്നാലെ ബിജെപി അഴിച്ചുവിടുന്ന ആരോപണ ങ്ങളില്‍ കനത്ത വിമര്‍ശനവുമായി കോൺഗ്രസ് എംപി സുഖ്‌ജീന്ദർ സിങ് രൺധവ. മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിക്കുന്നതിന് ബിജെപി മാപ്പ് പറയണമെന്നും കോൺഗ്രസ് എംപി ആവശ്യപ്പെട്ടു.

‘ബിജെപി നുണകൾ മാത്രമേ പറയൂ… എല്ലാ കാര്യങ്ങളിലും അവർ കള്ളം പറയും… മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് സ്‌മാരകം പണിയാൻ അവർ സ്ഥലം നൽകിയില്ല… മൻമോഹൻ സിങ്ങിന്‍റെ ഭൗതിക ശരീരം രാഹുൽ ഗാന്ധിയാണ് തോളിലേറ്റിയത്… ബിജെപി അദ്ദേഹത്തെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്… ഇതില്‍ അവര്‍ ലജ്ജിക്കണം. മൻമോഹൻ സിങ്ങിന്‍റെ പേരിൽ രാഷ്‌ട്രീയം കളിച്ചതിന് അവർ മാപ്പ് പറയണം.’- രൺധവ എഎൻഐയോട് പറഞ്ഞു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോൾ രാഹുല്‍ ഗാന്ധി വിദേശത്തേക്ക് പോയത് ആഘോഷിക്കാനാണ് എന്നായിരുന്നു ബിജെപിയുടെ ആരോപണം. ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവാല എക്‌സിലാണ് വിമര്‍ശനം ഉന്നയിച്ചത്.

‘മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്‍റെ വിയോഗത്തിൽ രാജ്യം ദുഃഖിക്കുമ്പോഴും രാജ്യം ഏഴ് ദിവസത്തെ ദുഃഖം ആചരിക്കുമ്പോഴും പുതുവത്സരം കൊണ്ടാടാന്‍ രാഹുൽ ഗാന്ധി വിദേശത്തേക്ക് പറന്നു. ഡോ. മൻമോഹൻ സിങ്ങിനെ കോൺഗ്രസ് ഗൗനിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് മുഴുവന്‍ അവർ അദ്ദേഹത്തെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തു. ഇപ്പോഴും അതുതന്നെ ചെയ്യുന്നു.

ഇന്നലെ ആരും അദ്ദേഹത്തിന്‍റെ ചിതാഭസ്‌മം ഏറ്റുവാങ്ങാൻ പോയില്ല. കോണ്‍ഗ്രസ് അദ്ദേഹത്തിന് ഭാരത രത്ന കൊടുക്കാന്‍ പോലും വിസമ്മതിച്ചു എന്ന് ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ വരുന്നു. ഇതാണ് അവരുടെ യഥാർഥ മുഖം’- ഷെഹ്‌സാദ് പൂനവാല കുറിച്ചു. സ്വകാര്യ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വിയറ്റ്‌നാമിലേക്ക് പോയതിന് പിന്നാലെ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വാക്പോര് ഉടലെടുത്തി രുന്നു. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്ര ഉയര്‍ത്തിക്കാട്ടി ബിജെപി നേതാവ് അമിത് മാളവ്യയയാണ് വിവാദ ത്തിന് തുടക്കമിട്ടത്. മൻമോഹൻ സിങ്ങിൻ്റെ മരണം രാഹുൽ തൻ്റെ രാഷ്ട്രീയത്തിനായി മുതലെടുക്കുക യാണെന്ന് അമിത് മാളവ്യ ആരോപിച്ചു.

മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ വിയോഗത്തിൽ രാജ്യം ദുഃഖം പ്രകടിപ്പിക്കുമ്പോൾ, പുതുവർഷം ആഘോഷിക്കാന്‍ രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പറന്നിരിക്കുകയാണ്. രാഹുൽ ഗാന്ധി തൻ്റെ രാഷ്ട്രീയ നേട്ടത്തിനായി ഡോ. സിങ്ങിന്‍റെ മരണത്തെ രാഷ്ട്രീയവത്കരിക്കുകയും മുതലെടുക്കു കയും ചെയ്‌തു.എന്നാൽ അദ്ദേഹത്തോടുള്ള രാഹുലിന്‍റെ അവജ്ഞ വ്യക്തമാണ്. ഗാന്ധി കുടുംബവും കോൺഗ്രസും സിഖുകാരെ വെറുക്കുന്നു. ഇന്ദിരാ ഗാന്ധി ദർബാർ സാഹിബിനെ അവഹേളിച്ച കാര്യം ഒരിക്കലും മറക്കരുത്.’ – അമിത് മാളവ്യ എക്‌സിൽ കുറിച്ചു. പിന്നാലെ മറുപടിയുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ രംഗത്തെത്തി. സംഘികളുടെ ശ്രദ്ധ തിരിക്കല്‍ രാഷ്ട്രീയം എന്ന് അവസാനിപ്പി ക്കുമെന്ന് മാണിക്കം ടാഗോര്‍ ചോദിച്ചു.

സംഘികൾ എപ്പോഴാണ് ഈ ‘ടേക്ക് ഡൈവേർഷൻ’ രാഷ്ട്രീയം അവസാനിപ്പിക്കുക?. യമുന തീരത്ത് ഡോ. സാഹിബിന് ശവസംസ്‌കാരത്തിന് സ്ഥലം നിഷേധിച്ച മോദിയുടെ രീതിയും അദ്ദേഹത്തിൻ്റെ മന്ത്രിമാർ ഡോ. സാഹബിൻ്റെ കുടുംബത്തെ മൂലക്കിരുത്തിയതും ലജ്ജാകരമാണ്. ഗാന്ധി സ്വകാര്യ യാത്ര നടത്തിയാൽ എന്തിനാണ് വിഷമിക്കുന്നത്. പുതുവർഷത്തിൽ നന്നാകൂ.’- ടാഗോർ എക്‌സിൽ എഴുതി.

ചിതാഭസ്‌മം നിമജ്ജനം ചെയ്യാന്‍ മന്‍മോഹന്‍ സിങ്ങിന്‍റെ കുടുംബത്തിന് സ്വകാര്യത ലഭിക്കട്ടെ എന്ന് കരുതിയാണ് കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് പാര്‍ട്ടി വിശദീകരിച്ചു.


Read Previous

വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണം, മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണം; പുതുവത്സരാഘോഷത്തിൽ കർശന നടപടി

Read Next

മോചനത്തിനായി ഒരു കരാറും ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല’; പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »