ബിജെപിയുടെ പുതിയ പ്രസിഡൻറിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും! വനിതാനേതാവിന് പ്രഥമ പരിഗണന; ഡി പുരന്ദേശ്വരി, വനതി ശ്രീനിവാസൻ എന്നിവർക്ക് സാധ്യത


ന്യൂഡല്‍ഹി: ജെപി നഡ്ഡക്ക് പകരക്കാനായി ബിജെപിയുടെ പുതിയ പ്രസിഡന്‍റിനെ രണ്ടാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതാ നേതാവിനാണ് പ്രഥമ പരിഗണനയെന്നാണ് സൂചന. ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാക്കളുടെ പേരുകളാണ് പരിഗണനാ പട്ടികയില്‍ ഉള്ളത്. ഇതു യാഥാര്‍ഥ്യമായാല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അധ്യക്ഷ സ്ഥാനം അലങ്കരിക്കും.

അടല്‍ബിഹാരി വാജ് പേയ്, ലാല്‍ കൃഷ്ണ അഡ്വാനി, മുരളി മനോഹര്‍ ജോഷി, കുശഭാവു ഠാക്കറെ, ബംഗാരു ലക്ഷ്മണ്‍, കെ ജന കൃഷ്ണമൂര്‍ത്തി. വെങ്കയ്യ നായിഡു, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്കരി, അമിത്ഷാ എന്നിവരാണ് നഡ്ഡയ്ക്ക് മുന്‍പ് പാര്‍ട്ടി അധ്യക്ഷസ്ഥാനം അലങ്കരിച്ചവര്‍. കഴിഞ്ഞ വര്‍ഷം അവസാന ത്തോടെ പുതിയ അധ്യക്ഷനെ നിയമിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നതെങ്കിലും ലോക്‌സഭാ തെര ഞ്ഞെടുപ്പും ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വന്നതോടെ തീരുമാനം നീളുകയായിരുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള മുതിര്‍ന്ന വനിതാ നേതാവിനെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണി ക്കുന്നതെന്നാണ് സൂചന. ആന്ധ്ര ബിജെപി സംസ്ഥാന അധ്യക്ഷ ഡി പുരന്ദേശ്വരി, മഹിളാ മേര്‍ച്ച ദേശീയ പ്രസിഡന്റും കോയമ്പത്തൂര്‍ എംഎല്‍എയുമായ വനതി ശ്രീനിവാസന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് പാര്‍ട്ടിക്ക് ഏറെ ഗുണകര മാകുന്ന രീതിയില്‍ വിവിധ ഘടകങ്ങള്‍ പരിശോധിച്ചാകും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുക. ഒരു വനിത നേതൃസ്ഥാനത്ത് എത്തുന്നതോടെ പാര്‍ട്ടിയുടെ വനിതാ പ്രാതിനിധ്യം വര്‍ധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.

ആന്ധ്ര സ്വദേശിയായ 66 വയസ്സുള്ള പുരന്ദേരശ്വരി 2014ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ദക്ഷിണേന്ത്യയുടെ സുക്ഷമ സ്വരാജ് എന്നറിയപ്പെടുന്ന ഇവര്‍ ബിജെപി അണികള്‍ക്കും നേതൃത്വത്തിനും ഒരുപോലെ പ്രിയപ്പെട്ടയാളാണ്. കൂടാതെ അന്ധ്ര ബിജെപി അധ്യക്ഷയെന്ന നിലയില്‍ ഇതിനകം മികച്ച പ്രകടനം പുറത്തെടുക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രസംഗകയായ പുരന്ദരേശ്വരിക്ക് അഞ്ച് ഭാഷകളില്‍ പ്രാവീണ്യവും ഉണ്ടെന്നതും നേട്ടമാകും. തമിഴ്‌നാട്ടില്‍ നിന്നുള്ള വനതി ശ്രീനിവാസന്‍ പുതിയ സ്ഥാനത്തേക്കെത്തിയാല്‍ തമിഴ്‌നാട് ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച രീതിയില്‍ സ്ത്രീമുന്നേറ്റം ഉണ്ടാക്കാനാകുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. ഇതിനകം തന്നെ രാജ്യത്തെ ശ്രദ്ധേയായ ബിജെപിയുടെ പ്രധാന വനിതാ നേതാക്കളില്‍ ഒരാളായി മാറാന്‍ വനതിക്ക് കഴിഞ്ഞതായും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു


Read Previous

സ്ത്രീധനം കുറഞ്ഞുപോയി; കാസർകോട് വാട്‌സ് ആപ്പിലൂടെ മുത്തലാഖ്; പരാതിയുമായി 21കാരി

Read Next

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം; നിയമ വിദ്യാർഥിനി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »