
തിരുവനന്തപുരം: ലോക രക്തദാന ദിനമായ ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ നേതൃത്വ ത്തിൽ “രക്തദാനം മഹാദാനം…. അവയവദാനം അതിലേറെ പുണ്യം” എന്ന പരിപാടി സംഘടിപ്പിച്ചു. ആൾ ഇന്ത്യ റാവുത്തർ അസോസിയേഷന്റെയും പ്രേംനസീർ സുഹൃത് സമിതിയുടെയും സഹകരണ ത്തോടെയാണ് സംഘടിപ്പിച്ചത്. ഇതിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരുൾപ്പെടെ മുന്നൂറോളം പേർ വിവിധ സർക്കാർ ആശുപത്രികളിലായി രക്തം ദാനം ചെയ്തു.
പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. രക്തബന്ധത്തിന്റെ കഥ പറയുന്ന “മാർച്ച് രണ്ടാം വ്യാഴം” ചലച്ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് ഉദ്ഘാടനം മജീഷ്യൻ ഗോപിനാഥ് മുതുകാടും പ്രസ് ക്ലബ്ബ് സെക്രട്ടറി എം. രാധാകൃഷ്ണ നും ചേർന്ന് നിർവഹിച്ചു. അഞ്ഞൂറിലധികം ഡയാലിസിസും രണ്ടു പ്രാവശ്യം വൃക്ക മാറ്റി വയ്ക്കു കയും ചെയ്ത ജഹാൻഗീർ ഉമ്മറാണ് അവയവദാനം പ്രോത്സാഹിപ്പിക്കുന്ന മാർച്ച് രണ്ടാം വ്യാഴ ത്തിന്റെ സംവിധായകൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. എം. അബ്ദുൾ സലാം, സംവിധായകൻ ജഹാൻഗീർ ഉമ്മർ, സബീർ തിരുമല, പി.എസ്. പ്രശാന്ത്, പി. എം. ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംസാരിച്ചു