ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പോഷകങ്ങളുടെ കലവറയാണു മുട്ടകൾ. വിറ്റാമിനുകളായ എ ഡി ഇ മുതലായവയും കൊഴുപ്പു കളും ശരീരത്തിന്റെ വളർച്ചയ്ക്കാവശ്യമായ മാംസ്യവും മുട്ടയിലുണ്ട്.പെട്ടെന്ന് ബുദ്ധിമുട്ടുകളൊന്നു മില്ലാതെ മുട്ട കഴിയ്ക്കുവാൻ എളുപ്പമാർഗ്ഗം പുഴുങ്ങിക്കഴിയ്ക്കുക എന്നതാണ്.
മുട്ട പുഴുങ്ങുന്നതിലെന്തണിത്ര കാര്യം എന്ന് ചിന്തിയ്ക്കുന്നവരുണ്ടാകാം. നന്നായി മുട്ട പുഴുങ്ങുന്നത് എളുപ്പമണെങ്കിലും അൽപ്പം ശ്രദ്ധിയ്ക്കേണ്ട കാര്യമാണ്.പുഴുങ്ങിയ മുട്ട മുറിച്ച് നോക്കുമ്പോളല്ലതെ പുഴുങ്ങിയത് ശരിയായോ എന്ന് അറിയാൻ പറ്റില്ല. മുട്ട നന്നായി പുഴുങ്ങിയെടുക്കുന്നതിന്റെ പിന്നിൽ ഒരുപാടു കാര്യങ്ങൾ പ്രവർത്തിയ്ക്കുന്നുണ്ട്. അൽപ്പമൊന്ന് ശ്രദ്ധിച്ച് താഴെക്കൊടുത്തിരി യ്ക്കുന്ന പോലെ ചെയ്താൽ എപ്പോഴും നന്നായി പുഴുങ്ങിയടുത്ത മുട്ടകൾ നിങ്ങൾക്കാസ്വദിയ്ക്കാം.
മുട്ട പുഴുങ്ങുന്നതിലും കാര്യമുണ്ട്
നിങ്ങൾക്കിഷ്ടമുള്ള പാകം ഏതെന്ന് ആദ്യം തീരുമാനിയ്ക്കുക. നിങ്ങൾക്ക് പുഴുങ്ങിയ മുട്ട മൃദുവായി രിയ്ക്കുന്നതാണോ കട്ടിയായിരിയ്ക്കുന്നതാണോ ഇഷ്ടം? ചില സമയത്ത് വീട്ടിലുള്ളവരുടെയെല്ലാം അഭിരുചിയ്ക്കനുസരിച്ച് പലതരത്തിൽ നിങ്ങൾക്ക് പാകപ്പെടുത്തേണ്ടി വന്നേക്കാം .ഇവിടെപ്പറഞ്ഞി രിയ്ക്കുന്ന സമയങ്ങൾ നിങ്ങളുടെ അഭിരുചിയ്ക്കനുസരിച്ച് വ്യത്യാസപ്പെടുത്തേണ്ടി വന്നേക്കാം. നിങ്ങൾക്ക് പറ്റിയ പാകം നിങ്ങൾ തന്നെ പരീക്ഷിച്ച് കണ്ടെത്തുക.
ഏതു രീതിയീൽ മുട്ട പുഴുങ്ങണമെന്ന് ആദ്യം തീരുമാനിയ്ക്കുക. താഴെപ്പറഞ്ഞിരിയ്ക്കുന്ന വിവിധ മാർഗ്ഗങ്ങളിൽ ഏതു മാർഗ്ഗം തിരഞ്ഞെടുക്കണമെന്ന് അറിയേണ്ടതുണ്ട്. മുട്ട പുഴുങ്ങുന്നത് നൂറ്റാണ്ടു കളായി ഉരുത്തിരിഞ്ഞ് വന്നിട്ടുള്ള ഒരു കലയാണെന്നു തന്നെ പറയാം.നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പാകം ഇല്ലെങ്കിൽ താഴെപ്പറഞ്ഞിട്ടുള്ള എല്ലാ രീതികളും പരീക്ഷിച്ച് നിങ്ങൾക്കിഷ്ടമായ പാകം തിരഞ്ഞെടുക്കുക.
ഒറ്റവരിയിൽ പറയുകയാണെങ്കിൽ കുറഞ്ഞ സമയം വേവിയ്ക്കുന്നത് മൃദുവായ പാകത്തിലുള്ളതും കൂടുതൽ സമയം വേവിയ്ക്കുകയാണേങ്കിൽ കട്ടിയുള്ളതുമായ പുഴുങ്ങിയ മുട്ട കിട്ടും. കൂടുതൽ സമയം വേവിയ്ക്കുകയാണെങ്കിൽ ഒന്നോർക്കുക. പന്ത്രണ്ട് മിനിട്ടിലധികം മുട്ട തിളപ്പിച്ചാൽ അതിന്റെ വെള്ളക്കരു റബറുപോലെയാകുകയും മഞ്ഞക്കരു പോടിഞ്ഞതുപോലെയാകുകയും ചെയ്യും. അതുകൊണ്ട് മുട്ട ഒരിയ്ക്കലും പന്ത്രണ്ട് മിനിട്ടിലധികം വേവിയ്ക്കരുത്.
ചിലപ്പോഴൊക്കെ ചില പ്രത്യേക പാചകവിധികളിൽ കലാപരമായി പ്രദർശിപ്പിയ്ക്കുന്നതിനായി പുഴുങ്ങിയ മുട്ടയുടെ മധ്യത്തു തന്നെ മഞ്ഞക്കരു വരേണ്ടതുണ്ട്.അങ്ങനെ പുഴുങ്ങിയ മുട്ടയുടെ മധ്യത്തു തന്നെ മഞ്ഞക്കരു വരണമെങ്കിൽ പാത്രത്തിൽ തണുത്ത വെള്ളം ഒഴിച്ച് പതിയെ ചൂടുകൂട്ടി പുഴുങ്ങിയെടുക്കുക.തടികൊണ്ടുണ്ടാക്കിയ ഒരു ചെറിയ തവി ഉപയോഗിച്ച് പൊട്ടിപ്പോകാതെ, പതിയെ മുട്ടകൾ ഇളക്കിക്കൊണ്ടുമിരിയ്ക്കണം. അങ്ങനെ പുഴുങ്ങിയെടുത്ത മുട്ട നടുവേ മുറിച്ചു നോക്കിയാൽ മഞ്ഞക്കരു ഒത്ത മധ്യത്തു തന്നെ വന്നത് നിങ്ങൾക്ക് കാണാം.
എല്ലായ്പ്പോഴും ഒന്നോർക്കുക. മുട്ട വെള്ളത്തിലിട്ട് തിളപ്പിയ്ക്കുമ്പോൾ തിളപ്പിയ്ക്കുക എന്നുദ്ദേശി യ്ക്കുന്നത് തിളച്ച ശേഷം ചെറുചൂടിൽ വേവിച്ചെടുക്കുക എന്നതാണ്. വെള്ളം തിളച്ച ശേഷം വലിയ ചൂടിൽ തിളപ്പിച്ചുകൊണ്ടേയിരുന്നാൽ മുട്ടയിലെ മാംസ്യങ്ങൾ ഉറകൂടി വളരെ കട്ടിയായി റബർ പോലെ ആയിത്തീരും.പതിയെ ചെറുചൂടിലാണ് മുട്ട വേവിച്ചെടുക്കേണ്ടത്.
കൂടുതൽ നാൾ റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരുന്ന മുട്ട തിളപ്പിയ്ക്കുമ്പോൾ പെട്ടെന്ന് പൊട്ടിപ്പോയേ ക്കാമെങ്കിലും പൊളിച്ചെടുക്കാൻ എളുപ്പമായിരിയ്കും. തിളപ്പിയ്ക്കുന്നതിനു മുൻപായി മുട്ടയുടെ ഉരുണ്ട വശത്ത് ഒരു സൂചി കൊണ്ട് കുത്തുന്നത് മുട്ട പൊട്ടിപ്പോകാതിരിയ്ക്കാൻ സഹായിയ്ക്കും എന്നാണ്.സൂചികൊണ്ടുള്ള തുളയിലൂടെ തിളപ്പിയ്ക്കുമ്പോൾ മുട്ടയിൽ ഉണ്ടാകുന്ന വാതകങ്ങൾ വെളിയിലേക്ക് പോകും. അത് മുട്ട പൊട്ടിപ്പോകുനതിൽ നിന്ന് തടയും .സാധാരണ സൂചിയോ മുട്ടയിൽ ഉപയോഗിയ്ക്കുന്നതിനായുള്ള പ്രത്യേക സൂചിയോ ഇതിനു വേണ്ടി ഉപയോഗിയ്ക്കാം.
ഇനി നിങ്ങൾ ഉപയോഗിയ്ക്കുന്ന മുട്ട റഫ്രിജറേറ്ററിൽ വയ്ക്കാതെ മുറിയിലെ ഊഷ്മാവിലിരുന്ന താണെങ്കിലോ, പഴകാത്ത മുട്ടയാണെങ്കിലോ മുട്ട പൊട്ടിപ്പോകുന്നതിനെപ്പറ്റി വ്യാകുലപ്പെടേണ്ട തില്ല.പഴകാത്ത മുട്ടയിൽ നിന്ന് അധികം വാതകങ്ങൾ ഉണ്ടാകുന്നില്ല എന്നതാണു കാരണം.
ഒന്നിൽക്കൂടുതൽ മുട്ടകൾ പുഴുങ്ങേണ്ടി വരികയാണെങ്കിൽ പ്രത്യേകതരം പാത്രങ്ങൾ മുട്ട പുഴുങ്ങാനായി വാങ്ങുവാൻ കഴിയും. മുട്ട ഇളകി പരസ്പരം കൂട്ടിമുട്ടി പൊട്ടിപ്പോകാതെ തടയാൻ പ്രത്യേകതരം ഹോൾഡറുകളും വാങ്ങുവാൻ കഴിയും.അല്ലെങ്കിൽ ചെറിയ സോസ് പാനുകളിൽ വെള്ളം തിളയ്ക്കുമ്പോൾ മുട്ട ഇളകാത്ത രീതിയിൽ ചേർന്നിരിയ്ക്കത്തക്ക വിധം അടുക്കി പുഴുങ്ങുക.
ഇനി മുട്ട പൊട്ടിയതാണെങ്കിലോ, കുറച്ച് വിനാഗിരി വെള്ളത്തിൽ ചേർത്തു കൊടുത്താൽ പൊട്ടിയ മുട്ടയിൽ നിന്ന് പുറത്തേക്ക് മുട്ടയുടെ അകക്കാമ്പ് ചോരാതെയിരിയ്ക്കും. പൊട്ടിയ മുട്ട ഒരു അലൂമി നിയം ഫോയിലിൽ പൊതിഞ്ഞു പുഴുങ്ങിയാലും മതി.
എല്ലായ്പ്പോഴും ഒന്നോർക്കുക. മുട്ട പൂർണ്ണമായി വെള്ളത്തിൽ മുങ്ങിക്കിടക്കത്തക്ക രിതിയിൽ വെള്ളമൊഴിയ്ക്കണം. മുട്ടയ്ക്ക് മുകളിൽ രണ്ട് സെന്റീമീറ്ററെങ്കിലും വെള്ളം നിൽക്കണം. മുട്ട മുങ്ങത്തക്ക നിലയിൽ വെള്ളമില്ലെങ്കിൽ വെള്ളത്തിനു മുകളിൽ നിൽക്കുന്ന മുട്ട ആവശ്യത്തിനു പാകമാകാതെയിരിക്കാം.ഇനി മുട്ട മുങ്ങാതെ വെള്ളത്തിൽ പൊന്തിക്കിടക്കുകയാണെങ്കിൽ ആ മുട്ട ചിഞ്ഞതാണ് എന്നോർക്കുക.
വെള്ളം തിളച്ച് രണ്ട് മൂന്ന് മിനിട്ടു നേരം തിളപ്പിച്ച ശേഷം വെള്ളം ചൂടിൽ നിന്നു മാറ്റി ആറു ഏഴു മിനിട്ട് ആ ചൂടുള്ള വെള്ളത്തിൽ മുട്ട സൂക്ഷിയ്ക്കുക.രുചികരമായ മൃദുവായി പുഴുങ്ങിയ വെള്ള മാത്രം കട്ടിയായി മഞ്ഞക്കരു കൊഴുത്ത് എന്നാൽ കട്ടിയാകാത്ത മുട്ട തയ്യാർ
വെള്ളം തിളച്ച് ചൂടിൽ നിന്ന് മാറ്റാതെ തന്നെ ആറൊ ഏഴോ മിനിട്ട് വെള്ളം പതിയെ തിളയ്ക്കാനുള്ള ചൂടിൽ ചൂട് നിലനിർത്തി തിളപ്പിച്ചെടുത്താൽ കട്ടിയുള്ള പുഴുങ്ങിയ മുട്ട ലഭിയ്ക്കും.വെള്ളക്കരുവും മഞ്ഞക്കരുവും നന്നായി വെന്ത മുട്ടയായിരിയ്ക്കും അത്. പുഴുങ്ങിയ മുട്ട സൂക്ഷിച്ച് വെള്ളത്തിൽ നിന്നെടുക്കുക.ഒരു ചെറിയ കണ്ണാപ്പയോ സുക്ഷിരങ്ങളുള്ള തവിയോ ചൂടുള്ള വെള്ളത്തിൽ നിന്ന് മുട്ട എടുക്കാൻ ഉപയോഗിയ്ക്കാം. ചൂടുവെള്ളം പൊള്ളലേൽക്കാതെ സൂക്ഷിച്ച് ഉപയോഗിയ്ക്കാൻ മറക്കരുത്.
മുട്ടയ്ക്ക് ഉരുണ്ട വശവും കൂർത്ത വശവുമുള്ളത് ശ്രദ്ധിച്ചുകാണുമല്ലോ.മുട്ട പൊളിയ്ക്കുമ്പോൾ മുട്ടയുടെ ഉരുണ്ട വശം കട്ടിയുള്ള ഒരു പ്രതലത്തിൽ തട്ടി ആദ്യം പൊട്ടിയ്ക്കുക.അങ്ങനെ ചെയ്താൽ വളരെപ്പെട്ടെന്ന് മുട്ട പൊളിച്ചെടുക്കാം. വെള്ളം തിളച്ച ഉടനേ തീ നിർത്തിയില്ലെങ്കിൽ മുട്ട വളരെ കട്ടിയായിപ്പോകും എന്നത് മറക്കാതെയിരിയ്ക്കുക വെള്ളംതിളച്ച ശേഷം വീണ്ടും ചൂടു കൊടുക്കേണ്ട കാര്യമില്ല.
പതിനഞ്ച് മിനിട്ടോളം മുട്ട തിളപ്പിയ്ക്കുകയാണെങ്കിൽ മുട്ട വളരെ കട്ടിയായി പച്ച നിറത്തിലെ മഞ്ഞക്കരുവും ഗന്ധകത്തിന്റെ ദുർഗന്ധവുമുള്ളതായിത്തീരും. എന്നിരുന്നാലും ചില ആൾക്കാർക്ക് ഇങ്ങനെയുള്ള മുട്ട വളരെ ഇഷ്ടവുമാണ്.കേരളത്തിലെ പല ചായക്കടകളിലും ഹോട്ടലുകളിലും ഇങ്ങനെയുള്ള മുട്ടയാണ് കിട്ടുക. ഒരുപാട് വിനാഗിരി ഒഴിച്ചാൽ മുട്ടയുടെ രുചിയും മണവും വിനാഗിരിയുടേതായിത്തീരും.വിനാഗിരി ചേർക്കുന്നെങ്കിൽ വളരെ കുറച്ച് തുള്ളികൾ മതി.