ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ന്യൂഡല്‍ഹി: ബെര്‍മിങ്‌ഹാമില്‍ നിന്ന് രാജ്യതലസ്ഥാനത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനം സുരക്ഷി തമായി റിയാദിലിറക്കിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം റിയാദിലിറക്കിയത്. പ്രവര്‍ത്തന സ്ഥിരത കൈവരിക്കുന്നതിനായി ഇപ്പോള്‍ തന്നെ കമ്പനി യുടെ പല സര്‍വീസുകളും വെട്ടിച്ചുരുക്കിയിരിക്കുകയാണെന്നും എയര്‍ ഇന്ത്യ ഉടമകളായ ടാറ്റ അറി യിച്ചു. ഡല്‍ഹിയില്‍ നിന്ന് യാത്രക്കാര്‍ക്ക് അവരവരുടെ നാട്ടിലേക്ക് എത്താന്‍ ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ബെര്‍മിങ്‌ഹാമില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച എഐ114 വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വിമാനം റിയാദിലേക്ക് തിരിച്ച് വിടുകയും സുരക്ഷിതമായി അവിടെ ഇറക്കുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും കമ്പനി വ്യക്ത മാക്കി. യാത്രക്കാരെയെല്ലാം വിമാനത്തില്‍ നിന്നിറക്കിയ ശേഷമായിരുന്നു പരിശോധനകള്‍. ഇവര്‍ക്ക് ഹോട്ടലുകളില്‍ താമസസൗകര്യവും ഒരുക്കിയതായി കമ്പനി പറഞ്ഞു.
ജൂണ്‍ 12ന് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ വിമാനം തകര്‍ന്ന് വീണതിനെ തുടര്‍ന്ന് സര്‍വീസ് തുടങ്ങും മുമ്പ് തന്നെ കര്‍ശന പരിശോധനകള്‍ നടത്താറുണ്ട്. ഇതിന് പുറമെ സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി വിമാനങ്ങള്‍ വെട്ടിച്ചുരുക്കിയിട്ടുമുണ്ട്.
ഇത്തരം മുന്‍കരുതലുകളെല്ലാം കൈക്കൊണ്ടിട്ടുണ്ടെങ്കിലും, പശ്ചിമേഷ്യന്‍ മേഖലയിലെ വ്യോമ പാതയടയ്ക്കല്‍, യൂറോപ്പിലെയും പൂര്‍വേഷ്യയിലെയും നിരവധി വിമാനത്താവളങ്ങളിലെ രാത്രികാല നിരോധനാഞ്ജ, വ്യോമഗതാഗത തിരക്ക്, നേരത്തെ കൂട്ടി അറിയാനാകാത്ത മറ്റ് പ്രവൃത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂലം ചില വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യേണ്ടി വരുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ചില വെല്ലുവിളികള്‍ അവസാന നിമിഷം യാത്ര തടസപ്പെടുത്തുന്നുവെന്നും കമ്പനി ചൂണ്ടിക്കാട്ടി. നേരത്തെ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചെന്നൈയിൽ നിന്ന് ലണ്ടനിലേക്ക് പറന്ന ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം തിരിച്ചിറക്കി. 209 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനമാണ് ചെന്നൈ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ടെഹ്‌റാനിലെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇറാൻ വ്യോമാതിർത്തി അടച്ചിട്ടതെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പറന്നുയര്‍ന്നതിൻ്റ പിന്നാലെ വിമാനം തിരിച്ചിറക്കിയെന്ന് വിമാനത്താവളം റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടില്ല. യാത്രക്കാർക്ക് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഉദ്യോസ്ഥര്‍ അറിയിച്ചു.
ഇന്ത്യൻ സമയം രാവിലെ 05:35 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്രക്കാരുമായി ഏകദേശം 40 മിനിറ്റ് വൈകി 06:24 നാണ് പറന്നുയര്‍ന്നത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന് അറേബ്യന്‍ മേഖലയില്‍ പ്രവേശി ച്ചതിന് പിന്നാലെയാണ് ഇറാനു മുകളിലുള്ള വ്യോമാതിര്‍ത്തി അടച്ചിട്ടതായി ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന് വിവരം ലഭിക്കുന്നത്. വ്യോമാതിര്‍ത്തിയിലെ തടസം ചെന്നൈയില്‍ നിന്ന് പശ്ചിമേഷ്യ യിലേക്ക് പുറപ്പെട്ട മറ്റ് വിമാനങ്ങളെയും ബാധിച്ചു.
