തിരുവനന്തപുരം: തിരുവനന്തപുരം റയിൽവെ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരള പൊലീസിൻ്റെ ഫേസ്ബുക്ക് മെസഞ്ചറിലാണ് ബോംബ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് ആസ്ഥാനം മീഡിയ സെൽ അറിയിച്ചു.

പൊലീസ് ആസ്ഥാനം മീഡിയ സെല്ലാണ് പൊലീസിൻ്റെ സമൂഹ മാധ്യമ പേജുകൾ കൈകാര്യം ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിലും വിമാനത്താവളത്തിലും ബോംബ് വെച്ചിട്ടുണ്ട് എന്നാണ് സന്ദേശം. തെലങ്കാനയിൽ നിന്നാണ് സന്ദേശം അയച്ചത്. സന്ദേശം അയച്ചയാളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് തെലങ്കാനയിലെക്ക് പോകുമെന്ന് പൊലീസ് അറിയിച്ചു.