Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

രണ്ടുതവണ ‘ജനിച്ച’വൻ; ഗർഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളിൽ തിരികെവച്ചു !


അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലിക മായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു.

ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത് ഇംഗ്ലീഷ് വനിത സെറീന നൈയ്ക്കിനായിരുന്നു. കഴിഞ്ഞ വര്‍ഷം 20 ആഴ്ചത്തെ ഗര്‍ഭ പരിശോധനയ്ക്കിടെ 24 കാരിയായ യുവതിയോട് ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ എന്ന അവസ്ഥ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അവന്റെ നട്ടെല്ല് വളരുന്ന രീതിയും നട്ടെല്ലിന്റെ അടിഭാഗത്ത് വെള്ളം കെട്ടിക്കിടന്ന് ഒരു മുഴ വലുതായി വരുന്നതായും കണ്ടെത്തി. ഇതുമൂലം കുട്ടിക്ക് പക്ഷാഘാതം വരാനും ഗുരുതരമായ വൈ കല്യത്തിന് കാരണമാകുന്ന അപകടസാധ്യത ഉള്ളതായും മുന്നറിയിപ്പ് നല്‍കി.

സെറീനയ്ക്കും അവളുടെ പങ്കാളിക്കും ഗര്‍ഭഛിദ്രമോ ഫെറ്റോസ്‌കോപ്പിക് ശസ്ത്രക്രിയയോ ആയിരുന്നു ഡോക്ടര്‍മാര്‍ നല്‍കിയ ചോയ്‌സ്. തുടര്‍ന്ന് ദമ്പതികള്‍ ശസ്ത്രക്രിയ തെരഞ്ഞെടുത്തു. അങ്ങനെ ആറാഴ്ച യ്ക്ക് ശേഷം, ഗര്‍ഭസ്ഥ ശിശുവിന്റെ നട്ടെല്ലില്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ സെറീനയുടെ ഗര്‍ഭ പാത്രം അവളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. മൂന്നു മണിക്കൂറിന് ശേഷം ഗര്‍ഭപാത്രവും കുഞ്ഞും ശരീരത്തിനുള്ളില്‍വച്ച് തുന്നിക്കെട്ടി. ഒടുവില്‍ 31 ആഴ്ചയില്‍, ടോമി ബൗണ്‍ ജനിച്ചു.

മാതാപിതാക്കളായ സെറീനയും ക്രിസ് ബൗണും അവനെ ഈസ്റ്റ് സസെക്‌സിലെ വീട്ടിലേക്ക് കൊണ്ടു വരുന്നതിന് മുമ്പ് നാലാഴ്ച ആശുപത്രിയില്‍ ചെലവഴിച്ചു. ഇപ്പോള്‍ മൂന്ന് മാസം പ്രായമുള്ള കുട്ടി സുഖ മായിരിക്കുന്നു. ശസ്ത്രക്രിയയില്‍ നിന്ന് മുതുകിലെ ഒരു പാട് മാത്രമാണ് അവന്റെ ഓപ്പറേഷ ന്റെ ഏക തെളിവ്. ഒടുവില്‍ ഒക്ടോബര്‍ 19-ന് ടോമിയെ വീട്ടിലേക്ക് കൊണ്ടുപോയി.


Read Previous

കേളി ജീവസ്പന്ദനം ഏപ്രിൽ 11ന്: സംഘാടക സമിതി രൂപീകരിച്ചു.

Read Next

സുനാമി അനാഥരാക്കിയ രണ്ടു പെൺകുട്ടികൾ; വളർത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »