Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രണ്ടുവയസുകാരന്റെ പേരില്‍ ടിക്കറ്റ് എടുത്തു; അടിച്ചത് ഏഴരക്കോടി; ദുബായില്‍ വിണ്ടും ഇന്ത്യന്‍ പുഞ്ചിരി


ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം നറുക്കെടുപ്പില്‍ രണ്ടു വയസുകാരന്റെ പേരില്‍ എടുത്ത ടിക്കറ്റിന് ഏഴര കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ സ്വദേശി യോഗേഷ് ഗോലെ-ധന്‍ശ്രീ ബന്തല്‍ ദമ്പതികളുടെ മകന്‍ ക്ഷണ്‍ യോഗേഷ് ഗോലെ യാണ് കോടിപതിയായത്.

അവധി കഴിഞ്ഞ് സെപ്റ്റംബര്‍ 25 ന് നാട്ടില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു ടിക്കറ്റെടുത്തത്. രണ്ടര വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന യോഗേഷ് ഓണ്‍ലൈന്‍ ട്രേഡിങ്ങിലാണ് ജോലി ചെയ്യു ന്നത്. ഇതാദ്യമായിട്ടാണ് മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ ഭാഗ്യപരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷണിന്റെ പേരില്‍ പണം നിക്ഷേപിച്ച് അവന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. കൂടാതെ, കുറച്ച് പണം ദരിദ്രര്‍ക്ക് സംഭാവന ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

1999 ല്‍ മില്ലെനിയം മില്യനയര്‍ പ്രമോഷന്‍ ആരംഭിച്ചതിനുശേഷം 10 ലക്ഷം യുഎസ് ഡോളര്‍ നേടിയ 184 ാമത്തെ ഇന്ത്യക്കാരനാണ് ക്ഷണ്‍. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. ക്ഷണിനെ കൂടാതെ, നെയ്‌റോബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 52കാരനായ കെനിയന്‍ സ്വദേശി അശ്വനി ഗാന്‍ജുവും ഏഴരക്കോടിയോളം രൂപ (10 ലക്ഷം യുഎസ് ഡോളര്‍) സ്വന്തമാക്കി. ഈ മാസം ഒന്നിന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ എടുത്ത 2626 നമ്പര്‍ ടിക്കറ്റാണ് 372 സീരിസ് നറുക്കെടുപ്പില്‍ ഭാഗ്യം സമ്മാനിച്ചത്. ഇതോടൊപ്പം നടന്ന മറ്റൊരു നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ജോസ് ആന്റോ ആഡംബര ബൈക്കും നേടി.


Read Previous

രണ്ട് വയസുകാരനെ തല്ലി; പ്രതിക്ക് 1000 ദിർഹം പിഴ വിധിച്ച് ദുബൈ കോടതി

Read Next

ഇന്ത്യക്കാരനെന്നാല്‍ സഹോദരന്‍; രേഖകള്‍ ഒന്നും വേണ്ട; യാത്രികന് ഊഷ്മള വരവേല്‍പ്പ് നല്‍കി താലിബാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »