Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടിയുമായി ബ്രിട്ടണ്‍; അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കില്‍ ഇനി 20 വര്‍ഷം വരെ കാത്തിരിക്കണം


ലണ്ടന്‍: അനധികൃത കുടിയേറ്റം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി ബ്രിട്ടണ്‍. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് സ്ഥിര താമസ അനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ 20 വര്‍ഷം കാത്തിരിക്കണം നിലവില്‍ ഇത് അഞ്ച് വര്‍ഷമായിരുന്നു. അഭയാര്‍ത്ഥി പദവി ലഭിക്കുന്നവര്‍ക്ക് താല്‍കാലിക താമസത്തിന് മാത്രം അനുമതി നല്‍കും.

എല്ലാ രണ്ടര വര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ ഈ അനുമതി പുനപരിശോധിക്കും. അഭയാര്‍ത്ഥി പദവി ലഭിച്ചവരുടെ ഭാഗത്ത് ഏതെങ്കിലും തരത്തിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അവരെ നാടു കടത്തും. സ്വന്തം രാജ്യം സുരക്ഷിതമാണെങ്കില്‍ ഇവര്‍ മടങ്ങിപ്പോകേണ്ടി വരും.

ഇംഗ്ലീഷ് ചാനല്‍ വഴി ചെറു ബോട്ടുകളില്‍ രാജ്യത്തെത്തുന്നവര്‍ അഭയാര്‍ത്ഥി പദവി നേടാന്‍ ശ്രമിക്കുന്നതിനെതിരെ യു.കെയില്‍ പ്രതിഷേധം ശക്തമാണ്. സമീപ കാലത്ത് ഈ പ്രവണതയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഡെന്‍മാര്‍ക്ക് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മാതൃകയാക്കാനാണ് ബ്രിട്ടന്റെയും നീക്കം. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ഏതാനും മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


Read Previous

അഭയം നല്‍കുന്നത് നീതിയോടുള്ള അവഗണനയായി കണക്കാക്കും’, ഇന്ത്യ ഷെയ്ഖ് ഹസീനയെ വിട്ടു നല്‍കണമെന്ന് ബംഗ്ലാദേശ്

Read Next

വധശിക്ഷ വിധിച്ചെങ്കിലും ഷെയ്ഖ് ഹസീന ഇന്ത്യയില്‍ സുരക്ഷിത; ബംഗ്ലാദേശിന് കൈമാറില്ലെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »