Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും; പാര്‍ക്കിങ്ങ് ഫീ ഇനത്തില്‍ കോളടിച്ച് തിരുവനന്തപുരം വിമാനത്താവളം


തിരുവനന്തപുരം: അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന  ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പരിശീലത്തിന് എത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും പറന്നുയരാന്‍ സാധിക്കാതെ വന്നതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.

യുകെയില്‍ നിന്നെത്തിയ വിദഗ്ധസംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടെയാണ് മടക്കായാത്ര തീയ്യതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പാര്‍ക്കിങ്ങ് ഫീസിനത്തില്‍ എട്ട് ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിക്കുക. പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ബ്രിട്ടണ്‍ വിമാനത്താവളത്തിന് നല്‍കേണ്ടിവരിക.

33 മൂന്ന് ദിവസത്തെ ആകെ തുക 806 ലക്ഷം രൂപയോളം വരുമെന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേണ്ട വിഭാഗത്തെ ഉദ്ധരിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സിന്റെ 24 അംഗ വിദഗ്ധസംഘം തിരുവനന്തപുരത്ത് എത്തിയാണ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചത്. സംഘത്തില്‍ 14 സാങ്കേതിക വിദഗ്ധനും 10 ക്രൂ അംഹങ്ങളും ഉള്‍പ്പെടുന്നു. പശ്ചിമേഷ്യ വഴിയാകും യുദ്ധവിമാനം യുകെയിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രിട്ടീഷ് യുദ്ധ വിമാനം കേരളത്തില്‍ ഇറങ്ങിയത് മുതല്‍ പലതവണ വാര്‍ത്തകളിലും ട്രോളുകളിലും ഇടം പിടിച്ചിരുന്നു. കേരള ടൂറിസം, കുടുംബശ്രീ ഹരിത കര്‍മസേന തുടങ്ങിയവയുടെ പരസ്യത്തിലും യുദ്ധവിമാനം വിഷയമായി. വിമാനത്തെ ഒണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Read Previous

പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, സ്‌കൂള്‍ മാനേജ്‌മെന്റിനോട് വിശദീകരണം തേടി, മിഥുന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ അടിയന്തര സഹായം: മന്ത്രി ശിവന്‍കുട്ടി

Read Next

ജനഹൃദയങ്ങളില്‍ പുതു ചരിത്രം സൃഷ്‌ടിച്ച പച്ചയായ മനുഷ്യന്‍. ജനങ്ങളുടെ പരാതികള്‍ കേട്ട് മടുക്കാത്ത, മരിച്ചിട്ടും മരിക്കാത്ത ജനനായകന്‍; കുഞ്ഞൂഞ്ഞോര്‍മകള്‍ക്ക് ഇന്ന് രണ്ടാണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »