മനു ഭാക്കറിന് വെങ്കലം; പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍


പാരിസ്: ചരിത്രം തീര്‍ത്ത് മനു ഭാക്കര്‍. പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു ഭാക്കര്‍ വെങ്കലം വെടിവച്ചിട്ടത്. മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് മികച്ച പ്രകടനം നടത്തിയ മനു മെഡല്‍ പൊസിഷനില്‍ നിന്ന് പുറത്താവാതെയാണ് മുന്നേറിയത്.

5 ഷോട്ടുകളുടെ ആദ്യ സീരീസിൽ 50.4 സ്‌കോര്‍ ചെയ്‌ത മനുവിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ സീരീസിൽ മൂന്ന് തവണ താരം 10ന് മുകളിൽ സ്‌കോര്‍ ചെയ്‌തിരുന്നു. 5 ഷോട്ടുകളുടെ രണ്ടാം സെറ്റിൽ, മനു തന്‍റെ സ്കോർ 100.3 ആയി ഉയർത്തി.

ആദ്യ രണ്ട് സ്റ്റേജുകള്‍ക്ക് ശേഷമുള്ള എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരം മെഡല്‍ നേടിയത്. ആകെ 221.7 പോയിന്‍റോടെയാണ് മനു ഭാക്കറിന്‍റെ മെഡല്‍ നേട്ടം. ഇതോടെ ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി 22-കാരിയായ മനു ഭാക്കര്‍ മാറി. കൊറിയന്‍ താരങ്ങാണ് ആദ്യ രണ്ട് സ്ഥാനം സ്വന്തമാക്കിയത്.

കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ പിസ്റ്റളിന് സാങ്കേതിക തകരാര്‍ വന്നതോടെ താരത്തിന് ഷൂട്ടിങ് റേഞ്ച് വിടേണ്ടിവന്നിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് അപ്പുറം വിധിയോടെ മധുര പ്രതികാരം നടത്തിയിരിക്കുകയാണ് താരം. ഒളിമ്പിക് ഷൂട്ടിങ്ങില്‍ 12 വര്‍ഷങ്ങള്‍ നീണ്ട ഇന്ത്യയുടെ മെഡല്‍ വരള്‍ച്ച കൂടിയാണ് മനു പാരിസില്‍ അവസാനിപ്പിച്ചിരിക്കുന്നത്. രാജ്യവർധൻ സിങ്‌ റാത്തോഡ്, അഭിനവ് ബിന്ദ്ര, വിജയ് കുമാർ, ഗഗൻ നാരംഗ് എന്നിവർക്ക് ശേഷം ഷൂട്ടിങ്ങില്‍ ഒളിമ്പിക്‌സ് മെഡൽ നേടുന്ന അഞ്ചാമത്തെ മാത്രം താരമാണ് മനു.


Read Previous

കമല ഹാരിസിനെക്കാള്‍ യോഗ്യരായ മറ്റാരുമില്ല’; യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തില്‍ വൈറ്റ് ഹൗസ്

Read Next

വീണ്ടും തെലുഗു ചിത്രവുമായി ദുൽഖർ സൽമാൻ; ജന്മദിനത്തിൽ ‘ആകാശം ലോ ഒക താര’യുടെ പ്രഖ്യാപനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »