ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക്


ജിയോയും എയര്‍ടെലും കീഴടക്കുന്ന 4 ജി വിപണിയിലേക്ക് പുതിയ തന്ത്രങ്ങളുമായി രത്തന്‍ടാറ്റ. ഇദ്ദേഹത്തിന്‍റെ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ബി.എസ്. എന്‍.എലുമായി 15,000 കോടി രൂപയുടെ കരാറിലേക്കെത്തിയ വാര്‍ത്തകളില്‍ ശുഭപ്രതീ ക്ഷയിലാണ് മൊബെെല്‍ ഉപഭോക്താക്കള്‍. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്‍റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി.

ഇതോടെ രാജ്യത്തെ ടെലികോം മത്സരരംഗത്ത് സുപ്രധാന പങ്കുവഹിക്കാന്‍ ബി.എസ്. എന്‍.എലിന് സാധിക്കും. അടുത്തിടെ ജിയോ, എയര്‍ടെല്‍, വി.ഐ (വോഡഫോണ്‍, ഐഡിയ) എന്നീ നെറ്റ് വര്‍ക്കുകള്‍ തങ്ങളുടെ പ്ലാനുകളില്‍ വിലവര്‍ദ്ധനവ് പ്രഖ്യാ പിച്ചിരുന്നു. ഇതു കോടിക്കണക്കിന് ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായി.

ഇതോടെ നിരവധി ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എലിലേക്ക് പോര്‍ട്ട് ചെയ്‌തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. നിലവിലെ കരാറിന്‍റെ ഭാഗമായി ടി.സി.എസ് ഇന്ത്യയിലെ നാല് മേഖലകളിൽ വലിയ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കുന്നതായി കമ്പനി സി.ഒ.ഒ വ്യക്തമാക്കി. 4 ജി സേവനം വിപുലീകരിക്കാന്‍ ഇവ സഹായിക്കും.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 4 ജി സേവനത്തിനായി ബി.എസ്.എന്‍.എല്‍ ഇതിന കം 9,000 ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരുലക്ഷമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ബി.എസ്.എന്‍.എല്‍ ഓഗസ്റ്റ് മുതൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ ആരംഭിക്കു മെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ടാറ്റയ്‌ക്കൊപ്പം കൈകോര്‍ക്കുന്നത് ബി.എസ്.എൻ.എലിന്‍റെ സേവനങ്ങൾ മെച്ചപ്പെ ടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും ഉതകുമെന്നാണ് പൊതുവെ വിലയിരുത്തല്‍. ഇതു കുത്തക വല്‍ക്കരിക്കപ്പെട്ട ടെലികോം രംഗത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാവും എന്നാണ് പ്രതീക്ഷ.


Read Previous

വെടിയേറ്റ ട്രംപിന്റെ ചിത്രമുള്ള ടീഷര്‍ട്ടിന് ലോകമെമ്പാടും വന്‍ ഡിമാന്‍ഡ്; വില്‍പ്പന നിരോധിച്ച് ചൈന

Read Next

ലോകത്തിലെ ഏറ്റവും ഇടുങ്ങിയ വീട്’ ; നിര്‍മ്മിച്ചത് അയല്‍ക്കാരനോടുള്ള പ്രതികാരത്തിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »