ബജറ്റ്. (നുറുങ്ങു കഥ)


വായ്പയുടെ കടക്കെണി സ്വപ്നം കണ്ടു ഞെട്ടിയുണർന്ന കർഷകൻ പ്രഖ്യാപനങ്ങളുടെ പെരുമഴയും, നയപരിപാടികളുടെ വിശദീകരണവും കേട്ട് ഗോതമ്പ് പാടത്ത് ആത്മഹത്യ ചെയ്ത നോക്കുകുത്തിയായി മാറി.

ശേഷക്രിയയിലൂടെ വകയിരുത്തിയ തരിശു ഭൂമിയിലെ കരിഞ്ഞുണങ്ങിയ മോഹങ്ങളുടെ നീക്കിയിരിപ്പ് കമ്മിയാകാതിരിക്കുവാനുള്ള വഴികൾ തേടി ഉദയക്രിയ ചെയ്തു പുറപ്പെടുവിച്ച കോർപ്പറേറ്റ് കാർഷിക വിളംബരത്തെ എതിരേൽകുവാൻ അപ്പോളേക്കും വീണ്ടുമൊരു ബജറ്റ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ബിനോയി പാമ്പാടി —


Read Previous

കാറ്റോട് ചേർന്ന് ദൂതൻ എത്തും “യക്ഷിയുടെ തള”

Read Next

ഹാസ്യകഥ ചാറ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »