യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇനി ബിസിനസ് ലൈസൻസ് നിർബന്ധം: പുതിയ നിയമം പ്രാബല്യത്തിൽ, ലൈസൻസ് നേടുന്നവര്‍ക്ക് മീഡിയ കൗൺസിലില്‍ മൂന്ന് വർഷത്തേക്ക് ഫീസ് ഇളവ്‌


യുഎഇ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും പുതിയ നിയന്ത്രണ ങ്ങളുമായി യുഎഇയുടെ പുതിയ മാധ്യമ നിയമം പ്രാബല്യത്തിൽ വന്നു. മെയ് 29 മുതൽ നിലവിൽ വന്ന ഈ നിയമം അനുസരിച്ച് പണം സമ്പാദിക്കുന്ന വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എല്ലാവരും നിർബന്ധമായും ബിസിനസ് ലൈസൻസ് നേടിയിരിക്കണം എന്നാണ് വ്യക്തമാക്കുന്നത്.

ഇത് യുഎഇ മീഡിയ കൗൺസിലിൽ നിന്ന് മീഡിയ ലൈസൻസിന് അപേക്ഷിക്കുന്നതിന് മുമ്പ് തന്നെ നേടിയിരിക്കണമെന്നും അറിയിച്ചു. നേരത്തെ മീഡിയ കൗൺസിലിൽ നിന്ന് മാത്രമായിരുന്നു ലൈസ ൻസ് വേണ്ടിയിരുന്നത്. എന്നാൽ പുതിയ നിയമം ബിസിനസ് ലൈസൻസും നിർബന്ധമാക്കി. ഇത് യുഎഇയുടെ ഡിജിറ്റൽ മീഡിയാ സമീപനത്തിലെ ഒരു വലിയ മാറ്റമാണ്.

പൊതുജന വിശ്വാസം വളർത്തുക, പ്രേക്ഷകരെ സംരക്ഷിക്കുക, ഓൺലൈൻ ഉള്ളടക്കത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുക എന്നിവയാണ് പുതിയ ലൈസൻസിംഗ് സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ നിയമം നടപ്പിലാക്കുന്നതിലൂടെ യുഎഇ മീഡിയ കൗൺസിൽ മാധ്യമ നിയന്ത്രണ ത്തിന്റെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്.

ബിസിനസ് ലൈസൻസ് നേടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർ ക്കും മീഡിയ കൗൺസിൽ മൂന്ന് വർഷത്തേക്ക് ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഇത് പുതിയ നിയന്ത്രണങ്ങളു മായി പൊരുത്തപ്പെടാൻ അവർക്ക് സാമ്പത്തിക സഹായം നൽകുനേതായാണ് മീഡിയ കൗൺസിൽ അധികൃതർ അറിയിച്ചത്.


Read Previous

ദിർഹം ചിഹ്നത്തിന് പുതിയ മുഖം: യുഎഇയിൽ ഉപയോഗിക്കേണ്ട രീതി വ്യക്തമാക്കി അധികൃതർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »