ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്. പെരിന്തൽമണ്ണ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി എച്ച് സെന്ററിന്റെ റിയാദ് ചാപ്റ്റർ നിലവിൽ വന്നു. ബത്ഹ കെഎംസിസി ഓഫീസിൽ നടന്ന ചാപ്റ്റർ രൂപീകരണ യോഗം റിയാദ് കെഎം സിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കെഎംസിസി പ്രസിഡന്റ് ഖമറുദ്ധീൻ ഏലംകുളം അധ്യക്ഷത വഹിച്ചു.

മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ആതുരലായങ്ങളുള്ള, ആരോഗ്യ നഗരം എന്നപേരിൽ അറിയപ്പെടുന്ന പെരിന്തൽമണ്ണയിൽ കഴിഞ്ഞ ഒന്നരവർഷമായി സി എച്ച് സെന്റർ പ്രവർത്തിച്ചുവരുന്നുണ്ട്. പാവപ്പെട്ട രോഗികൾക്ക് വിവിധ സഹായങ്ങളാണ് സെന്ററിൽ നൽകിവരുന്നത്. ജില്ലാ ആശുപത്രിക്ക് സമീപമായി അത്യാധുനിക സൗകര്യങ്ങളോടെ സ്വന്തം കെട്ടിടത്തിലാണ് സി എച്ച് സെന്റർ പ്രവർത്തിക്കുന്നത്. സൗജന്യ മരുന്ന്, താമസത്തോടൊപ്പമുള്ള ഫിസിയോ തെറാപ്പി സെന്റർ, ലബോറട്ടടി, വൃക്ക രോഗിക ൾക്കുള്ള ഡയാലിസിസ് കിറ്റ്, ആബുലൻസ് , മയ്യത്ത് പരിപാലനം തുടങ്ങിയ സേവനങ്ങളാണ് സി എച്ച് സെന്ററിൽ ഇപ്പോൾ നൽകിവരുന്നത്.
രക്തമാവശ്യമുള്ള രോഗികൾക്ക് രക്തം നൽകുവാനുള്ള സന്നദ്ധ സേനയും സി എച്ച് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റമദാനിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം സി എച്ച് സെന്റ റിൽ വിതരണം ചെയ്യുന്നുണ്ട്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ മുഖ്യ രക്ഷധികാരി യായും കെ പി എ മജീദ് എം എൽ എ പ്രസിഡന്റും അഡ്വ എ കെ മുസ്തഫ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് സി എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്.
റിയാദ് ചാപ്റ്റർ ഭാരവാഹികളായി സുലൈമാൻ വാഫി, ഇബ്രാഹിം സുബ്ഹാൻ,അൻസാർ നെന്മിനി, ഫിറോസ് നെന്മിനി അസ്ക്കർ കെൽക്കോ, റഫീഖ് പെരിന്തൽമണ്ണ ടിസിഇ ( രക്ഷധികാരികൾ ) മജീദ് മണ്ണാർമല ( ചെയർമാൻ ) ഹാരിസ് പള്ളിക്കുന്ന് ( ജന. കൺവീനർ ) മുസ്തഫ വാഫി പട്ടാമ്പി (ട്രഷറർ ) യുനുസ് സലീം താഴേക്കോട്, ഹംസ കട്ടുപ്പാറ, ഹക്കീം ചെർപ്പുളശ്ശേരി, ജാഫർ താഴേക്കോട് സദ്ദാം പട്ടാമ്പി, ഫൈസൽ ഏലംകുളം മുജീർ പട്ടാമ്പി, സലീം വല്ലപ്പുഴ, സജീർ ഫൈസി തച്ചനാട്ടുകര ( വൈസ് ചെയർമാൻ ) നാസർ മംഗലത്ത്, സിദ്ദീഖ് താഴേക്കോട്, നസീർ വളപുരം, ഷരീഫ് തൂത, ഷൗക്കത്ത് വേങ്ങൂർ, റാഷിദ് വരിക്കോടൻ മേലാറ്റൂർ, സിദ്ദീഖ് വിളയൂർ, ശിഹാബ് കുലുക്കല്ലൂർ, അനസ് വാഫി ( ജോ. കൺവീനർ )
സത്താർ താമരത്ത്, ഖമറുദ്ധീൻ ഏലംകുളം, ബുഷൈർ താഴേക്കോട്, റഫീഖ് ഹസ്സൻ വെട്ടത്തൂർ, ശിഹാബ് മണ്ണാർമല, മുസ്തഫ വല്ലപ്പുഴ, നിഷാദ് പാറൽ, ഷൗക്കത്ത് വിളയൂർ, കരീം മുതുതല, സൈതാലി ക്കുട്ടി കാപ്പ്, ഫൈസൽ മണ്ണാർമല, റഹീസ് വിളയൂർ, റഷീദ് തിരുവേഗപ്പുറ, അബൂബക്കർ ഓങ്ങല്ലൂർ, ഹംസ ഇ കെ അമ്മിനിക്കാട് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരെഞ്ഞെ ടുത്തു.ബുഷൈർ താഴെക്കോട് സ്വാഗതവും ഹാരിസ് പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
