
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളുടെ പ്രവേശനവിലക്ക് പിന്‍വലിക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗം. റെസ്‌റ്റോറന്റുകളില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോം ഡെലിവറി സേവനം മാത്രമേ ഉണ്ടാകൂ.
റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കണമെന്ന് കൊറോണ ഉന്നത അവലോകന സമിതി ശുപാര്‍ശ സമര്‍പ്പിച്ചിരുന്നെങ്കിലും മന്ത്രിസഭായോഗം അത് തള്ളുകയായിരുന്നു. ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ കുവൈറ്റിലെ ഭാഗിക കര്‍ഫ്യൂ പിന്‍വലിക്കാനും തീരുമാനിച്ചിരുന്നു.