Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം; എഡിജിപി അജിത് കുമാറിന്റെ വീഴ്ചകൾ അന്വേഷിക്കും


തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. മൂന്നു തലത്തിലുള്ള അന്വേഷണത്തിനാണ് തീരുമാനം. പൂരം കലക്കലില്‍ തുടരന്വേഷണം നടത്തണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി അജിത് കുമാറിന്റെ വീഴ്ചകള്‍ സൂചിപ്പിച്ച് ഡിജിപി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എഡിജിപിക്കുണ്ടായ വീഴ്ചകള്‍ ഡിജിപി അന്വേഷിക്കും. പൂരം അട്ടിമറിയില്‍ ഉദ്യോഗസ്ഥ ഇടപെടലുണ്ടായിട്ടുണ്ടോ, ഗൂഢാലോചനയുണ്ടായിട്ടോ എന്നിവയെല്ലാം ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും. പൂരം കലക്കലില്‍ ബാഹ്യ ഇടപെടലുണ്ടായി ട്ടുണ്ടോ, ആരാണ് അട്ടിമറി നടത്തിയത്, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് സഹായകരമായി അട്ടിമറിയുണ്ടായിട്ടുണ്ടോ എന്നിവ ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കും.

എന്നാല്‍ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന പദവിയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് സൂചന. പൂരം കലക്കല്‍ സംഭവമുണ്ടായ പ്പോള്‍, സ്ഥലത്തുണ്ടായിരുന്ന അജിത് കുമാര്‍ എന്തുകൊണ്ട് ഇടപെട്ടില്ലെന്നത് സംശയകരമാണെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. നിലവില്‍ എഡിജിപി അജിത് കുമാറിനെതിരെ മൂന്ന് അന്വേഷണങ്ങളാണ് നടക്കുന്നത്. എഡിജിപി അജിത് കുമാറിനെ മാറ്റാതെ മുന്നോട്ടുപോകാനാകില്ലെന്ന് സിപിഐ വ്യക്തമാക്കിയിരുന്നു.


Read Previous

മലപ്പുറം വിഷയത്തില്‍ മുഖ്യമന്ത്രി മാപ്പു പറയണം; മുഖ്യമന്ത്രി പദവി മുഹമ്മദ് റിയാസിനോ മകള്‍ വീണയ്‌ക്കോ നല്‍കണമെന്ന് പരിഹാസം; മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ?; അതൊക്കെ ശേഷിയുടെ പ്രശ്‌നമാണ്; കെ ടി ജലീലിനെതിരെ പി വി അന്‍വര്‍

Read Next

ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ശ്രുതിക്ക് ജോലി നല്‍കും; അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കാനും തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »