കൊല്‍ക്കത്ത: കാല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് അഭിജിത്ത് ഗാംഗുലി രാജിക്കൊരു ങ്ങുന്നു. മാര്‍ച്ച് അഞ്ചിന് രാജിവെക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്. രാഷ്ട്രിയ പ്രവേശനത്തിനു വേണ്ടിയാണ് ജഡ്ജി സ്ഥാനം രാജിവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും കൊല്‍ക്കത്ത ചീഫ് ജസ്റ്റിസിനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും അയച്ചതായാണ് ജസ്റ്റിസ് അഭിജിത് ഗാംഗുലി വ്യക്തമാക്കിയത്. തനിക്കുവന്ന കേസുകള്‍ എല്ലാം ഒഴിവാക്കിയെന്നും രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചൊവ്വാഴ്ച വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി അഭിജിത്ത് ഗാംഗുലി മത്സരിച്ചേ ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പശ്ചിമബംഗാളിലെ തംലുക് ലോക്‌സഭാ സീറ്റിലേക്ക് അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് ജ. അഭിജിത് ഗംഗോപാധ്യായ് നടത്തിയ വിധിപ്രസ്താവങ്ങള്‍ ശ്രദ്ധ നേടിയവയാണ്. ബംഗാള്‍ രാഷ്ട്രീയത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനും അവയ്ക്ക് സാധിച്ചു. എംബിബിഎസ് പ്രവേശനത്തിലെ ക്രമക്കേട്, അധ്യാപകനിയമത്തിലെ ക്രമക്കേട് തുടങ്ങിയ അന്വേഷിക്കാന്‍ സിബിഐ, ഇഡി എന്നീ കേന്ദ്ര അന്വേഷണഏജന്‍സികള്‍ക്ക് പല തവണ ജ. അഭിജിത് ഗംഗോപാ ധ്യായ് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഗംഗോപാധ്യായുടെ നടപടികള്‍ പലതരത്തിലും മമത സര്‍ക്കാരിന് തലവേദനയായിട്ടുണ്ട്.