
റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന ‘കാലിഫ് 2025’ “കലയുടെ കാഴ്ചകൾ” മാപ്പിള കലോത്സവം ആവേശോജ്ജ്വലമായി തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ജൂൺ 13-ന് നടന്ന മാപ്പിള പ്പാട്ട് മത്സരങ്ങളിൽ ശക്തമായ വാശിയേറിയ പ്രകടനങ്ങളാണ് അരങ്ങേറിയത്. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത പുരുഷ വിഭാഗം ഗ്രൂപ്പ് മാപ്പിളപ്പാട്ട് മത്സര ത്തിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് വേങ്ങര, വണ്ടൂർ, പെരിന്തൽമണ്ണ നിയോജക മണ്ഡലം കെഎംസിസി ടീമുകൾ ഗ്രാൻഡ് ഫിനാലെയിലേക്ക് യോഗ്യത നേടി. വനിതാ വിഭാഗം വ്യക്തിഗത മാപ്പിളപ്പാട്ട് മത്സര ത്തിൽ തങ്ങളുടെ അവിസ്മരണീയമായ ആലാപനത്തിലൂടെ ശ്രോതാക്ക ളുടെ മനം കവർന്ന് സഫ (വണ്ടൂർ), റീമ റിയാസ് (വണ്ടൂർ), രഹ്ന (വേങ്ങര) എന്നിവരും ഗ്രാൻഡ് ഫിനാലെയിലേക്ക് പ്രവേശിച്ചു.
അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാന അപകടത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് വേണ്ടി ദുഃഖാചരണം രേഖപ്പെടുത്തിക്കൊണ്ടാണ് ഈ ദിവസത്തെ പരിപാടികൾക്ക് തിരിതെളിഞ്ഞത് എന്നത് ശ്രദ്ധേയമായി.
സത്താർ മാവൂർ, സലീം മാസ്റ്റർ ചാലിയം, ഹംസത്തലി പനങ്ങാങ്ങര എന്നിവരായിരുന്നു മത്സരങ്ങളുടെ വിധിനിർണ്ണയം നടത്തിയതും വിജയികളെ പ്രഖ്യാപിച്ചതും. റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, കാലിഫ് 2025 ഡയറക്ടർ ഷാഫി മാസ്റ്റർ തുവ്വൂർ, ആക്ടിംഗ് ജനറൽ സെക്രട്ടറി സഫീർ കരുവാരക്കുണ്ട്, ഭാരവാഹികളായ മുനീർ വാഴക്കാട്, അർഷദ് ബാഹസ്സൻ തങ്ങൾ, ഷബീറലി പള്ളിക്കൽ, ഷകീൽ തിരൂർക്കാട്, മജീദ് മണ്ണാർമല, സലാം പയ്യനാട് എന്നിവരുടെ നേതൃത്വത്തിൽ സമിതിഅംഗങ്ങൾ കലാപരിപാടികൾക്ക് ചുക്കാൻ പിടിച്ചു. മത്സരാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൾ, സൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത്, നിയോജകമണ്ഡലം പ്രസിഡന്റ്മാരായ ഗഫൂർ പള്ളിക്കൽ, റസാഖ് ഓമാനൂർ എന്നിവർ നിർവ്വഹിച്ചു.
റിയാദിലെ കലാസ്വാദകർക്ക് ‘കാലിഫ് 2025’ ഒരു നവ്യാനുഭവമാണ് സമ്മാനിക്കുന്നത്. വരും ദിവസങ്ങ ളിലെ കൂടുതൽ ആവേശകരമായ മത്സരങ്ങൾ കാണാനും വിജയിപ്പിക്കാനും ഏവരും സഹകരിക്കണ മെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കാലിഫ് സംഘാടകസമിതി അഭ്യർത്ഥിച്ചു.