ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് സംസംസ്ഥാന സര്‍ക്കാര്‍ ബഹിഷ്കരിക്കുന്നത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാരിന്റെ തലവന്‍ മുഖ്യമന്ത്രിയാണ്. ‘പരിപാടിക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുന്നു, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല. അത് അവര്‍ക്ക് ഒരു പ്രശ്നമാണെങ്കില്‍ ആയിക്കോട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ടെന്നും’ അദ്ദേഹം പറഞ്ഞു.
‘കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിക്കൊപ്പം മരുമകനും കുടുംബവും എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്. അദ്ദേഹത്തിനൊപ്പം ആര് വരണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമുണ്ട്. സിപിഎം വിവാദം തിരഞ്ഞ് നടക്കുന്ന പാര്‍ട്ടിയാണ്. 30 ദിവസം കഴിഞ്ഞിട്ട് പിണറായി മുഖ്യമന്ത്രി ആകില്ലെന്നും റിയാസ് മന്ത്രിയാകില്ലെന്നും അവര്‍ക്കറിയാം. എന്തെങ്കിലും ഒരു വിവാദം ഉണ്ടാക്കുകയാണ് ലക്ഷ്യം. അതില്‍ മാധ്യമങ്ങള്‍ പങ്കാളികളാകരുത്.’
പ്രധാനമന്ത്രി വരുന്ന കാര്യം ദിവസങ്ങള്‍ക്ക് മുന്നെ മുഖ്യമന്ത്രിക്കറിയാം. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം വിവാദം സൃഷ്ടിക്കാനുള്ള തന്ത്രമാണെന്ന് ബഹുമാന്യനായ മുഖ്യമന്ത്രിയോട് പറയുന്നു. ഇത്തരം വിവാദങ്ങളുടെ കാലം കഴിഞ്ഞു, സര്‍ക്കാരിനെ ക്ഷണിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കൊപ്പം ആര് വരണമെന്ന് കേന്ദ്രസര്‍ക്കാരിനോട് 7 ദിവസം മുമ്പ് എന്തുകൊണ്ട് പറഞ്ഞില്ല. ഇതെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുള്ള ശ്രദ്ധതിരിക്കല്‍ തന്ത്രമാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് കേരളത്തിന് അപമാനമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തവണ എന്‍എച്ച് 66 പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പേരില്ല. എന്നാല്‍ ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ഉണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് സംസ്ഥാന മന്ത്രിയെ വെട്ടി വരേണ്ട ആളാണോയെന്ന് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചു.
ക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചര്‍ച്ച ചെയ്യട്ടെ. സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ്. മന്ത്രി മുഹമ്മദ് റിയാസോ മറ്റാരോ ആയിക്കൊള്ളട്ടെ. കേരളത്തിന്റെ അവകാശമാണ് ഇത്തരമൊരു പരിപാടിയില്‍ ബന്ധപ്പെട്ടവര്‍ പങ്കെടുക്കുക എന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം നാളിതുവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ പങ്കെടുക്കാറുണ്ട്. അതു സ്വാഭാവികമായ നടപടിയാണ്. എന്‍എച്ച് ഉദ്ഘാടന ചടങ്ങില്‍ നിന്നും മന്ത്രിയെ ഒഴിവാക്കിയത് ശരിയാണോയെന്നും റിയാസ് ചോദിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റിനെ ക്ഷണിക്കാമെങ്കില്‍ കെപിസിസി പ്രസിഡന്റ്, സിപിഎം സംസ്ഥാന സെക്രട്ടറി, സിപിഐ സംസ്ഥാന സെക്രട്ടറി തുടങ്ങിയവരെയും ക്ഷണിക്കേണ്ടതല്ലേ ?. കേരളത്തിലെ പ്രധാന രാഷ്ട്രീയ നേതാക്കന്മാരുടെയെല്ലാം പേരു ചടങ്ങില്‍ വെക്കേണ്ടതല്ലേയെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. എന്‍എച്ച് 66 വികസനത്തില്‍ ഇടതുസര്‍ക്കാരിന് റോളില്ലെന്ന് സ്ഥാപിക്കാ നാണ് ശ്രമമെങ്കില്‍, അതു കേരളത്തിലെ ജനങ്ങള്‍ വ്യക്തമാക്കി മനസ്സിലാക്കിയ കാര്യമാണ്. എന്‍എച്ച് 66 മുടങ്ങിപ്പോയ പദ്ധതിയാണ്. അതെങ്ങനെയാണ് കേരളത്തില്‍ യാഥാര്‍ത്ഥ്യമായെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
