Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്യാമറയുമായി അകത്തു കടന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി


2023 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ “പെപ്പ് ടോക്കി” നെതിരെ ശിവസേന (യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി. “ക്രിക്കറ്റ് താരങ്ങൾ അസ്വസ്ഥരായിരുന്നിടത്തേക്ക് പ്രധാനമന്ത്രി ക്യാമറയുമായി കടന്നുവന്നു” എക്സിലെ ഒരു പോസ്റ്റിൽ, പ്രിയങ്ക ചതുർവേദി ആരോപിച്ചു.

“തോൽവിയെ നേരിടേണ്ടിവന്നതിനാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വ്യക്തമായും അസ്വസ്ഥരായി കാണപ്പെടുന്നു. ആ സമയം പ്രധാനമന്ത്രിയുടെ അശ്വാസ വാക്കുകൾ (പെപ്പ് ടോക്ക്) പകർത്തുന്നതിനായി ക്യാമറകൾ അവിടേക്ക് എത്തുന്നു. നിങ്ങൾക്ക് ഈ ട്വീറ്റ് എത്ര വേണമെങ്കിലും ട്രോളാം, ”ശിവസേന നേതാവ് പറഞ്ഞു. ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഡ്രസ്സിംഗ് റൂമിലെത്തി സന്ദർശിച്ച പ്രധാനമന്ത്രി മോദിയെ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് കീർത്തി ആസാദും വിമർശിച്ചിരുന്നു.

“എല്ലാ ടീമുകളുടെയും സങ്കേതമാണ് ഡ്രസ്സിംഗ് റൂം. കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഒഴികെ ആരെയും ഈ മുറികളിൽ പ്രവേശിക്കാൻ ഐസിസി അനുവദിക്കുന്നില്ല. പ്രൈവറ്റ് വിസിറ്റേഴ്‌സ് ഏരിയയിലെ ഡ്രസ്സിംഗ് റൂമിന് പുറത്ത് ടീമിനെ പ്രധാനമന്ത്രി കാണണമായിരുന്നു. ഒരു കായികതാരം എന്ന നിലയിലാണ് ഞാനിത് പറയുന്നത്, രാഷ്ട്രീയക്കാരനായിട്ടല്ല. തന്റെ കിടപ്പുമുറിയിലോ ഡ്രസ്സിംഗ് റൂമിലോ ടോയ്‌ലറ്റിലോ വന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാനോ അഭിനന്ദിക്കാനോ നരേന്ദ്ര മോദി തന്റെ അനുയായികളെ അനുവദിക്കുമോ?“- കീർത്തി ആസാദ് പറഞ്ഞു.

ലോകകപ്പ് ഫൈനലിലെ തോൽവിക്ക് ശേഷം ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ ഡ്രസ്സിംഗ് റൂമിൽ സന്ദർശനം നടത്തിയിരുന്നു.


Read Previous

മോദി അപശകുനം; സ്റ്റേഡിയത്തില്‍ എത്തിയതോടെ ഇന്ത്യ തോറ്റു; അധിക്ഷേപിച്ച് രാഹുല്‍

Read Next

ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ഹൂതികള്‍! ഇന്ത്യയിലേക്കുള്ള കപ്പല്‍ ഹൈജാക്ക് ചെയ്യുന്ന വീഡിയോ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »