പാലുൽപന്നങ്ങളുടെ കുപ്പികളില്‍ അളവ് കുറവാണെന്നുള്ള പ്രചാരണം: വ്യാജമെന്ന് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ്


റിയാദ്: രാജ്യത്ത് വിതരണം ചെയ്തു വരുന്ന പാലുൽപന്നങ്ങളുടെ കുപ്പികളില്‍ അളവ് കുറവാണെന്ന അഭ്യൂഹങ്ങള്‍ ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് നിഷേധിച്ചു. പാലുൽപന്നങ്ങളുടെ നിര്‍മ്മാണവും ഉല്‍പാദനവും അതിന്റെ വിവിധ ഘട്ടങ്ങളി ലുടനീളം കര്‍ശനമായ ഓട്ടോമേറ്റഡ് സംവിധാനത്തിലാണ് നടക്കുന്നതെന്നും ആരോ പിക്കപ്പെടുന്നതു പോലുള്ള കൃത്രമത്തിന് യാതൊരു സാധ്യതയുമില്ലെന്ന് ഫ്രഷ് ഡയറി പ്രൊഡ്യൂസേഴ്സ് ദേശീയ സമിതിയെ പ്രതിനിധീകരിച്ച് ഫെഡറേഷന്‍ സ്ഥിരീകരിച്ചു.

ചില ഡയറി കമ്പനികള്‍ ഉല്‍പാദിപ്പിക്കുന്ന പല കണ്ടെയ്നറുകളിലും പാലിന്റെ അളവില്‍ കുറവുണ്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ ക്ലിപ്പ് പ്രചരിച്ച പശ്ചാത്തലത്തിലാണ് ഫെഡറേഷന്റെ പ്രതികരണം. ‘ചില കണ്ടെയ്‌ന റുകള്‍ക്കുള്ളിലെ ഉല്‍പ്പന്നങ്ങളുടെ അളവ് കുറഞ്ഞതായി തോന്നുന്നതിനുള്ള കാരണം, പാലുൽപന്നങ്ങള്‍ ഭാഗികമായി കട്ടിയാവുന്നതു കൊണ്ടാണെന്നും ഇത് യഥാര്‍ത്ഥ ത്തില്‍ ഭാരത്തിലോ അളവിലോ ഒരു കുറവും വരുത്തുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇത്തരം കണ്ടെയ്നര്‍ കുലുക്കുകയാണെങ്കില്‍, പാല്‍ ഉൽപന്നങ്ങളുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥകള്‍ക്കും പാക്കേജുകളുടെ വലുപത്തിനും ഭാരത്തിനും അനുസൃതമായി രൂപകല്‍പ്പന ചെയ്ത ഇലക്ട്രോണിക് പാക്കേജിംഗ് സിസ്റ്റമാണ് പാലുത്പന്ന നിര്‍മാണത്തില്‍ ഇപയോഗിക്കുന്നത്. കര്‍ശന നിയന്ത്രണത്തിലും അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങള്‍ക്കും പരിശോധനകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍, കുപ്പികളില്‍ നിറച്ച ഉൽപന്നത്തിന്റെ അളവോ ഓരോ പാക്കേജിന്റെയും തൂക്കമോ കുറയുകയോ കൂടുകയോ ഇല്ല. അവ വെയ്റ്റിംഗ് ആന്‍ഡ് മാച്ചിംഗ് മെഷീനിലൂടെ കടന്നുപോകുമ്പോള്‍, പ്രത്യേകിച്ച് ഒരു ഇലക്ട്രോണിക് വെയ്റ്റ് സെന്‍സറിന്റെ സാന്നിധ്യത്തില്‍, സ്‌പെസിഫിക്കേഷ നുകള്‍ക്ക് അനുസൃതമല്ലാത്ത പാക്കേജുകളെ യാതൊരു മനുഷ്യ ഇടപെടലും ഇല്ലാതെ ഓട്ടോമേറ്റഡ് സിസ്റ്റം ഒഴിവാക്കുന്നുവെന്നും അത് ചൂണ്ടിക്കാട്ടി.


Read Previous

പ്രതിപക്ഷനേതാവ് സ്ഥാനം ഗാന്ധി കുടുംബത്തിന് ലഭികുന്നത്‌ മൂന്നാം തവണ, മുന്‍ നേതാക്കാള്‍ രാജീവ്‌ ഗാന്ധിയും സോണിയാഗാന്ധിയും; ലോക്സഭയിൽ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിക്ക് ലഭിക്കുന്ന അവകാശങ്ങൾ എന്തെല്ലാം? ശമ്പളവും മറ്റ് പദവികളും അറിയാം

Read Next

ശാസ്ത്ര വിഷയങ്ങളിലെ അധ്യാപകക്ഷാമം; കുവൈറ്റില്‍ വിരമിച്ച അധ്യാപകരെ വീണ്ടും നിയമിക്കാന്‍ പദ്ധതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular