Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദിവസവും കുടിക്കുന്ന പാലിലൂടെ റാബിസ് പകരുമോ? നിസാരമാക്കേണ്ട, മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ


അടുത്തിടെ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ പേവിഷ ബാധിച്ച് വളർത്തുപശു ചത്തത് ഗ്രാമവാസികൾക്കിടയിൽ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നു. ചത്ത പശുവിന്റെ പാൽ മതപരമായ ചടങ്ങിന് പഞ്ചാമൃതം തയ്യാറാക്കാൻ ഉപയോഗിച്ചതാണ് ആശങ്കയ്ക്ക് കാരണമായത്. ഗ്രാമത്തിലെ 200 ഓളം ആളുകൾ പഞ്ചാമൃതം കഴിച്ചതായാണ് റിപ്പോർട്ട്. ഇതോടെ ഗ്രാമത്തിലുളളവരോട് അടിയന്തരമായി റാബിസ് വാക്സിനെടുക്കാൻ ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുകയും ചെയ്തു. മൂന്ന് മാസം മുൻപാണ് ചത്ത പശുവിന് തെരുവുനായയുടെ കടിയേ​റ്റത്.

റിപ്പോർട്ടുകളനുസരിച്ച് ഗോരഖ്‌പൂരിലെ 170ൽ അധികം ഗ്രാമവാസികൾ റാബിസ് പോസ്​റ്റ് എക്സ്‌പോഷർ പ്രോഫിലാക്സിസ് (പിഇപി) വിക്സിന്റെ ആദ്യ ഡോസ് എടുത്തു. കഴിഞ്ഞ മാർച്ചിൽ ഗ്രേ​റ്റർ നോയിഡയിൽ ഒരു സ്ത്രീ പേവിഷബാധയേ​റ്റ പശുവിന്റെ പാല് കുടിച്ചതിനെ തുടർന്ന് റാബിസ് ബാധിച്ച് മരിച്ചതോടെയാണ് ഈ സംഭവവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. എന്നാൽ സ്ത്രീ മരിച്ചത് പേവിഷബാധയേ​റ്റ പശുവിന്റെ പാല് കുടിച്ചിട്ടാണോയെന്ന് ഇതുവരെയായിട്ടും സ്ഥിരികരിച്ചിട്ടില്ല.


പേവിഷബാധയേ​റ്റ പശുക്കളുടെ പാൽ കുടിച്ചാൽ അണുബാധയുണ്ടാകുമോ?​
യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ (സിഡിസി) ഔദ്യോഗിക വെബ്‌സൈ​റ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പരാമർശിക്കുന്നുണ്ട്. 1996,1998 എന്നീ വർഷങ്ങളിൽ അമേരിക്കയിലെ വ്യത്യസ്ത സ്ഥലങ്ങളിൽ പേവിഷബാധയേ​റ്റ പശുക്കളുടെ പാല് ഒരുകൂട്ടം ആളുകൾ കുടിച്ചിരുന്നു. 1996ൽ 66 പേർ പാസ്ചറൈസ് ചെയ്യാത്ത പാൽ കുടിച്ചു. അതുപോലെ 1998ൽ 14 പേരും ഇതേ പ്രവൃത്തി തുടർന്നു. ആ കാലഘട്ടത്തിൽ തന്നെ സിഡിസിയുടെ റിപ്പോർട്ടനുസരിച്ച് ആ പ്രദേശങ്ങളിലെ 150ൽ അധികം കന്നുകാലികൾക്കും പേവിഷബാധയേ​റ്റിരുന്നു.

ഈ രണ്ട് സാഹചര്യങ്ങളിലും പശുക്കളിൽ നിന്നള്ള പാലും സസ്തനഗ്രന്ഥങ്ങളു (മാമറി ടിഷ്യു) പരിശോധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം പാസ്ചറൈസ്ചെയ്യാത്ത പാലിലൂടെ റാബിസ് വൈറസ് പടരാൻ സാദ്ധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കൃത്യമായി പാല് പാസ്ചറൈസ് ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇന്റേണൽ മെഡിസിൻ സ്‌പെഷിലിസ്​റ്റായ ഡോ. അനുജ് തിവാരിയും ഇതേകാര്യം തന്നെയാണ് ഒരു ദേശീയ മാദ്ധ്യമത്തോട് അടുത്തിടെ പറഞ്ഞത്. പാല് കൃത്യമായി പാസ്ചറൈസ് ചെയ്താൽ റാബിസ് വൈറസ് ബാധയുണ്ടാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.


1999ലെ സിഡിസി റിപ്പോർട്ട് അനുസരിച്ച് പാസ്ചറൈസ് ചെയ്യാത്ത പാല് കുടിച്ച് റാബിസ് വൈറസ് ബാധയുണ്ടായതുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രസർക്കാരിന്റെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) വെബ്‌സൈ​റ്റിലും റാബിസ് അണുബാധയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട്.പാലോ പാലുൽപ്പനങ്ങളോ കഴിച്ച് ഇതുവരെ ആർക്കും റാബിസ് അണുബാധ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലുളളത്. അതിനാൽത്തന്നെ പേവിഷബാധയേ​റ്റ പശുക്കളിൽ നിന്നു ലഭിച്ച പാൽ കുടിച്ചതിന് വാക്സിൻ എടുക്കേണ്ട ആവശ്യകതയില്ല. എന്നിരുന്നാലും പേവിഷബാധയേ​റ്റ പശുക്കളുടെ പാല് കുടിക്കുന്നതിലൂടെ റാബിസ് അണുബാധയുണ്ടാകില്ലെങ്കിലും മുൻകരുതലെന്ന നിലയിൽ വാക്സിനെടുക്കാനും ഡോക്ടറെ കാണാനും നിർദ്ദേശിച്ചിട്ടുണ്ട്.

എന്താണ് പാസ്ചറൈസേഷൻ

ഒരു പ്രത്യേക താപനിലയിൽ ഭക്ഷണം ചൂടാക്കി, അതിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന ഒരു പ്രക്രിയയാണ് പാസ്ചറൈസേഷൻ. ഇത് പ്രധാനമായും പാൽ, ജ്യൂസ് തുടങ്ങിയ ദ്രാവക ഭക്ഷണപാനീയങ്ങൾ കേടാകാതെ സൂക്ഷിക്കാനും സുരക്ഷിതമാക്കാനും വേണ്ടിയാണ് ചെയ്യുന്നത്. ഫ്രഞ്ച് ശാസ്ത്രജ്ഞനായ ലൂയി പാസ്ചറാണ് ഈ പ്രക്രിയ കണ്ടെത്തിയത്, അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായാണ് ഈ പേര് നൽകിയിരിക്കുന്നത്.

ഒരു നിശ്ചിത താപനിലയിൽ (ഉദാഹരണത്തിന്, 72 ഡിഗ്രി സെൽഷ്യസിൽ 15 സെക്കന്റ്) ഭക്ഷണം ചൂടാക്കി പെട്ടെന്ന് തണുപ്പിക്കുകയാണ് ഈ രീതി. ഇത് ഭക്ഷണത്തിലെ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു. തുടക്കത്തിൽ വൈൻ, ബിയർ തുടങ്ങിയ ലഹരിപാനീയങ്ങൾ കേടുകൂടാതെ സൂക്ഷിക്കാനാണ് ഈ രീതി ഉപയോഗിച്ചിരുന്നത്. ഇന്ന് പാൽ, ജ്യൂസ് തുടങ്ങിയ ഭക്ഷണങ്ങൾ കൂടാതെ മറ്റ് ഭക്ഷ്യ സംസ്കരണ വ്യവസായങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.


Read Previous

എസ്ഐആർ: 60344 വോട്ടർമാരെ കണ്ടെത്താനായില്ല, 99 % എന്യൂമെറേഷൻ ഫോം വിതരണം പൂർത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

Read Next

’80ൽ നിന്ന് 65 കിലോയിലേക്ക്, ഈ  യാത്ര  ഒട്ടും  എളുപ്പമായിരുന്നില്ല’; ട്രാൻസ്‌ഫോർമേഷൻ  ചിത്രങ്ങൾ പങ്കുവച്ച് ഗ്രേസ് ആന്റണി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »