Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബിഷ്‌ണോയി സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കാനഡ; സ്വത്തുക്കള്‍ അടക്കം കണ്ടുകെട്ടാം


ഒട്ടാവ: കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തെ ക്രിമിനല്‍ കോഡ് പ്രകാരം കാനഡ ഭീകരസംഘടനയായി പ്രഖ്യാപിച്ചു. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, ആയുധ-മയക്കു മരുന്ന് കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യയിലും വിദേശത്തും കുപ്രസിദ്ധി നേടിയ സംഘമാണ് ബിഷ്‌ണോയ് ഗ്യാങ്.

ഈ ക്രിമിനല്‍ സംഘത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കുറ്റകൃത്യങ്ങളെ നേരിടാന്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ നിയമങ്ങള്‍ സര്‍ക്കാരിന് ലഭിക്കുമെന്ന് കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസാംഗ്രീ വ്യക്തമാക്കി.

ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ബിഷ്‌ണോയ് സംഘത്തിന്‍റെ സ്വത്തുക്കള്‍, വാഹനങ്ങള്‍, പണം എന്നിവ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ ഫെഡറല്‍ സര്‍ക്കാരിന് അധികാരം ലഭിക്കും. ഇത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നത് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് സംഘാംഗ ങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ കനേഡിയന്‍ നിയമപാലകര്‍ക്ക് നിയമപരമായ അധികാരവും നല്‍കും.

കൂടാതെ, കുറ്റകൃത്യങ്ങള്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കൂടുതല്‍ ശക്തമായ നിയമങ്ങള്‍ ലഭിക്കുന്നതി നൊപ്പം സംഘാംഗങ്ങളെന്ന് സംശയിക്കുന്നവര്‍ക്ക് കാനഡയിലേക്കുള്ള പ്രവേശനം ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിഷേധിക്കാനും കഴിയും.’അക്രമത്തിനും ഭീകരതയ്ക്കും കാനഡയില്‍ സ്ഥാനമില്ല, പ്രത്യേകിച്ചും ഭയവും ഭീഷണിയും സൃഷ്ടിക്കാന്‍ പ്രത്യേക സമൂഹങ്ങളെ ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്ത നങ്ങള്‍ക്ക്- ബിഷോണോയ് സംഘത്തെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇനിമുതല്‍, ബിഷ്‌ണോയ് സംഘത്തിന്‍റെ നിയന്ത്രണത്തിലുള്ള സ്വത്തുക്കളുമായി ഏതെങ്കിലും തരത്തില്‍ ഇടപാടുകള്‍ നടത്തുന്നത് കനേഡിയന്‍ പൗരന്മാര്‍ക്കും വിദേശത്തുള്ളവര്‍ക്കും ക്രിമിനല്‍ കുറ്റമാകും. സംഘത്തിന് പ്രയോജനകരമായ രീതിയില്‍ നേരിട്ടോ അല്ലാതെയോ സ്വത്തുക്കള്‍ കൈമാറുന്നതും ക്രിമിനല്‍ കുറ്റമായി കണക്കാക്കും.വഷളായ കാനഡ-ഇന്ത്യ ബന്ധം മെച്ചപ്പെടു ത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ മാസം, കനേഡിയന്‍ എംപിയും ഷാഡോ പബ്ലിക് സേഫ്റ്റി മന്ത്രിയുമായ ഫ്രാങ്ക് കപുട്ടോ ഈ ‘ഭീകരമുദ്ര’ ബിഷ്‌ണോയിക്ക് നല്‍കണമെന്ന് മന്ത്രി ഗാരി ആനന്ദസാംഗ്രീയോട് ആവശ്യപ്പെട്ടിരുന്നു. ബ്രാംപ്ടണ്‍ മേയര്‍ പാട്രിക് ബ്രൗണ്‍ ഉള്‍പ്പെടെ നാല് കനേഡിയന്‍ രാഷ്ട്രീയ നേതാക്കളും ബിഷ്‌ണോയ് സംഘത്തിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ആയുധ-മയക്കുമരുന്ന് കടത്തുമായി ബന്ധമുള്ള ക്രിമിനല്‍ സിന്‍ഡിക്കേറ്റുകളില്‍ ഒന്നായാണ് കനേഡിയന്‍ സര്‍ക്കാര്‍ ബിഷ്‌ണോയ് സംഘത്തെ കണക്കാക്കുന്നത്.

ഇന്ത്യയിലും വിദേശത്തും പ്രവർത്തിക്കുന്ന ഒരു കുപ്രസിദ്ധ ക്രിമിനൽ സിൻഡിക്കേറ്റാണ് ലോറൻസ് ബിഷ്ണോയ് സംഘം. സംഘത്തിന്‍റെ തലവൻ നിലവിൽ തടവിലുള്ള അധോലോക നേതാവായ ലോറൻസ് ബിഷ്ണോയ് ആണ്. കൊലപാതകം, ഭീഷണിപ്പെടുത്തി പണം തട്ടൽ, ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നിവ ഉൾപ്പെടെയുള്ള സംഘടിത കുറ്റകൃത്യങ്ങളിലൂടെയാണ് ഈ സംഘം പ്രധാനമായും കുപ്രസിദ്ധിയാര്‍ജിച്ചത്.

ബിഷ്ണോയ് സംഘത്തിന്‍റെ പ്രവർത്തനങ്ങൾ പ്രധാനമായും ഇന്ത്യയിലെ വടക്കൻ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാൽ, കാനഡ, യു.എസ്.എ. തുടങ്ങിയ രാജ്യങ്ങളിലും ഇവർക്ക് അന്താരാഷ്ട്ര ബന്ധങ്ങളും പ്രവർത്തന ശൃംഖലകളും ഉണ്ട്. ഈ വിദേശ ശൃംഖലകൾ വഴിയാണ് ഭീഷണിപ്പെടുത്തി പണം തട്ടലും മറ്റ് കുറ്റകൃത്യങ്ങളും നടത്തുന്നത്.

ഈ വര്‍ഷമാദ്യം ബ്രിട്ടീഷ് കൊളംബിയയിലെ (ബി.സി.) സറേയിലുള്ള ഹാസ്യനടന്‍ കപില്‍ ശര്‍മ്മയുടെ കഫേയ്ക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു. കപില്‍ ശര്‍മ്മയുടെ കഫേ ലക്ഷ്യമിട്ട് നിരവധി തവണ വെടിവെപ്പുകള്‍ നടന്നതില്‍ ബിഷ്‌ണോയ് സംഘത്തിന് പങ്കുണ്ടെന്ന് കാനഡയിലെ അന്വേഷണ ഏജന്‍സികള്‍ക്കും വിവരം ലഭിച്ചിരുന്നു.


Read Previous

ചൈനയില്‍ മതസ്വാതന്ത്ര്യത്തിന്‍റെ കൂച്ചുവിലങ്ങിന് ശക്തിയേറുന്നു; പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഷി ജിന്‍പിങ്‌

Read Next

ഖത്തറിന്റെ പരാമാധികാരം ലംഘിച്ചു’; മാപ്പു പറഞ്ഞ് നെതന്യാഹു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »