ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡ


നയതന്ത്ര പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി. ഇന്ത്യയിലുള്ള 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് കാനേഡിയൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

“ഞങ്ങൾ ഇന്ത്യാ ഗവൺമെന്റുമായി ബന്ധപ്പെട്ടിരുന്നു. കനേഡിയൻ നയതന്ത്രജ്ഞരുടെ സുരക്ഷ വളരെ പ്രധാനമാണ്. വിഷയത്തിൽ ഇന്ത്യയുമായി സ്വകാര്യ നയതന്ത്ര ചർച്ച നടത്തുന്നതാണ് ഉചിതമെന്ന് ഞങ്ങൾ കരുതുന്നു,” – കനേഡിയൻ മന്ത്രി പറഞ്ഞു.

രാജ്യത്ത് നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടു ത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നടപടി. ഒക്ടോബർ പത്തിനകം 40 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലി ക്കാൻ ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടതായി ദി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്‌ടോബർ 10ന് ശേഷം രാജ്യത്ത് തുടർന്നാൽ കനേഡിയൻ ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ ഇല്ലാതാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായും വിഷയവുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരാണുള്ളത്. കനേഡിയൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 41 ആയി കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ഇന്ത്യയുമായി നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ വഷളാക്കാന്‍ തന്റെ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി യിരുന്നു. കാനഡ ന്യൂഡല്‍ഹിയുമായി ഉത്തരവാദിത്തത്തോടെയും ക്രിയാത്മകമായും ഇടപഴകുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണങ്ങളാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലിന് കാരണമായത്. 2020-ല്‍ ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാര്‍ ജൂണ്‍ 18ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.


Read Previous

നീർമാതളം “കാവ്യമുദ്രകൾ തേടുന്നു, പുരസ്കാരദാന ചടങ്ങ് മന്ത്രി ആർ.ബിന്ദു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു

Read Next

ജിദ്ദ തലശ്ശേരി-ധർമ്മടം മണ്ഡലം കെ.എം.സി.സി മീറ്റ് അപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »